Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദമ്പതികളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ ശേഷം മൃതശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് മൂന്നു മണിക്കൂറോളം; ശവരതിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയത് കാട്ടിക്കൊടുത്തത് സഹോദരന്റെ ഭാര്യയെ; വിവിധ സംസ്ഥാനങ്ങളിൽ സമാന രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ച് നസിറുദ്ദീൻ

ദമ്പതികളെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ ശേഷം മൃതശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് മൂന്നു മണിക്കൂറോളം; ശവരതിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയത് കാട്ടിക്കൊടുത്തത് സഹോദരന്റെ ഭാര്യയെ; വിവിധ സംസ്ഥാനങ്ങളിൽ സമാന രീതിയിൽ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ച് നസിറുദ്ദീൻ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ശവരതിക്കായി ദമ്പതികളേയും നവജാതശിശുവിനേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ലൈംഗിക വൈകൃതത്തിന് അടിമയായ അസംഗഢ് സ്വദേശി നസിറുദ്ദീൻ അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഉത്തർ പ്രദേശിലെ മുബാറക്പൂരിൽ ദമ്പതികളും അവരുടെ നവജാത ശിശുവും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റ് രണ്ട് കുട്ടികൾ ഗുരുതര പരിക്കേറ്റ് മരണത്തോട് മല്ലടിക്കുകയാണ്.

നവംബർ 24 ന് രാത്രിയാണ് നസിറുദ്ദീൻ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. ഇവരുടെ പത്ത് വയസുകാരിയായ മകൾക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതി മൃതദേഹവുമായി ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെട്ടത്.

30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട ഇയാൾ അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഇയാൾ ഏർപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോർട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സഹോദരന്റെ ഭാര്യയെ കാണിച്ചെന്നും പൊലീസ് പറയുന്നു.

മുപ്പതുകാരിയായ സ്ത്രീയേയും അവരുടെ ഭർത്താവിനേയും നാലുമാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി എന്ന് ചോദ്യം ചെയ്യലിൽ നസിറുദ്ദീൻ സമ്മതിച്ചു. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം. ഹരിയാന, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ സമാനരീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP