Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വിവാഹത്തിനായി യുവാവിനെ തടവിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു പിതാവ്; മകളെ വിവാഹം കഴിക്കേണ്ട ഗ്രാമമുഖ്യനായ യുവാവിന്റെ മോചനത്തിന് മാധ്യമങ്ങളുടെ സഹായം തേടി നസീർ അഹമ്മദ് ഭട്ട്

മകളുടെ വിവാഹത്തിനായി യുവാവിനെ തടവിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു പിതാവ്; മകളെ വിവാഹം കഴിക്കേണ്ട ഗ്രാമമുഖ്യനായ യുവാവിന്റെ മോചനത്തിന് മാധ്യമങ്ങളുടെ സഹായം തേടി നസീർ അഹമ്മദ് ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: സ്വന്തം മകളുടെ വിവാഹം നടക്കാൻ വരനെ തടങ്കലിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു പിതാവ്. ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയായ നസീർ അഹമ്മദ് ഭട്ടാണ് ഭാവി മരുമകന്റെ മോചനത്തിനായി മാധ്യമങ്ങളുടെ സഹായം തേടുന്നത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ ഇതേ മാർഗമുള്ളു എന്നാണ് അദ്ദേഹം പറയുന്നത്.

സെപ്റ്റംബർ എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ബിരുദധാരിയും ഗ്രാമ മുഖ്യനുമായ തൻവീർ അഹമ്മദാണ് വരൻ. നിക്കാഹ് നേരത്തെ നടന്നതാണ്. കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.

എന്നാൽ 370-ാം അനുച്ഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതോടെ തൻവീർ പൊലീസ് കസ്റ്റഡിയിലായി. അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തിൽ തൻവീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.

ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നതിനാൽ സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തൻവീർ. അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തൻവീർ മാത്രമേയുള്ളൂ. സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്. അതിനാൽ തന്നെ ഏറെ നാളായി തൻവീറിന്റെ കുടുംബം കഷ്ടത്തിലാണ്.

വിവാഹം നടത്താൻ അധികൃതർ അനുവദിക്കുകയാണെങ്കിൽ ആ കുടുംബത്തിന് സഹായമായി തന്റെ മകൾ സുരയ നസീർ ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്. നിയമപരമായി വിവാഹതിരാണെങ്കിലും ഭർതൃ ഗൃഹത്തിലേക്ക് പോകണമെങ്കിൽ വിവാഹ ചടങ്ങുകൾ കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു.

തന്റെ വീട്ടിൽ നിന്ന് 60 കിലോമീറ്റർ യാത്ര ചെയ്താണ് ഭട്ട് പത്ര ഓഫീസുകളിൽ എത്തിയത്. ഇവിടെ വന്ന് കാര്യങ്ങൾ ബോധിപ്പിച്ചാൽ അധികൃതരുടെ ശ്രദ്ധയിൽ തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്. നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യിൽ. ഒരേ ഒരാവശ്യമേ ഈ പിതാവിനുള്ളൂ. മകളുടെ വിവാഹമാണ് അതിനാൽ തടങ്കലിൽ കഴിയുന്ന മകളുടെ ഭാവിവരനെ വിട്ടു തരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP