Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴ ലഭിക്കാൻ മനുഷ്യക്കുരുതി; അറുപത്തിരണ്ടുകാരന്റെ തല അറുത്തെടുത്ത് വയലിൽ മറവു ചെയ്തു: അരുംകൊലയുടെ കഥ ഝാർഖണ്ഡിൽ നിന്ന്

മഴ ലഭിക്കാൻ മനുഷ്യക്കുരുതി; അറുപത്തിരണ്ടുകാരന്റെ തല അറുത്തെടുത്ത് വയലിൽ മറവു ചെയ്തു: അരുംകൊലയുടെ കഥ ഝാർഖണ്ഡിൽ നിന്ന്

റാഞ്ചി: പ്രകൃതി കനിയാൻ വേണ്ടി ഝാർഖണ്ഡിലെ ഗുംലയിൽ നടന്നത് മനുഷ്യക്കുരുതി. മഴ കിട്ടാനും മികച്ച വിളവെടുപ്പിനും വേണ്ടിയാണ് 62കാരനായ ആദിവാസിയെ കുരുതികൊടുത്തത്.

പാൽകോട്ട് ബ്ലോക്കിലെ ഖർവാദിയ ഗ്രാമത്തിലാണ് സംഭവം. തേപ ഖാരിയ എന്ന അറുപത്തിരണ്ടു വയസുകാരനെയാണ് പ്രകൃതി കനിയാനായി കുരുതി കൊടുത്തത്.

വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് ഒരു സംഘം ആളുകൾ പ്രകൃതി കനിയാൻ വേണ്ടി ഇയാളെ കുരുതികൊടുത്തത്. തല അറുത്തെടുത്തശേഷം ഇയാളെ വയലിൽ മറവുചെയ്തു.

കഴിഞ്ഞ 28നാണ് തേപയെ കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തലയറ്റ നിലയിൽ മൃതദേഹം വയലിൽ കണ്ടെത്തിയത്. ഓർക്കാസ് എന്ന വിഭാഗമാണ് കൊലപാതകത്തിന് പിന്നിലെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. നല്ല വിള കിട്ടാനായി ദൈവത്തെ പ്രീതിപ്പെടുത്താൻ കുരുതി നടത്തണെമന്നു വിശ്വസിക്കുന്ന വിഭാഗമാണ് ഓർക്കാസ്.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്വന്തമായി ഭൂമിയൊന്നും ഇല്ലാത്തയാളാണ് തേപ. അതിനാൽ തന്നെ സ്വത്തു സംബന്ധിച്ച തർക്കങ്ങളൊന്നുമാകില്ല കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു ശത്രുക്കളൊന്നുമില്ലാത്തതിനാൽ ഓർക്കാസ് വിഭാഗത്തെ തന്നെ സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP