Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

​ഗർഭിണിയായ ഭാര്യയെ ചെക്കപ്പിന് കൊണ്ടുപോകവേ ചർച്ചയായാത് ജോലിയില്ലാതെ എങ്ങനെ കുഞ്ഞിനെ പോറ്റുമെന്ന്; മാസങ്ങളായി തൊഴിലില്ലാതിരുന്ന യുവാവ് തീരുമാനിച്ചത് സ്വന്തം ജീവിതം അവസാനിപ്പിക്കാനും; തല തുളച്ച് പുറത്തെത്തിയ വെടിയുണ്ട തറച്ചത് ഭാര്യയുടെ കഴുത്തിലും; ഇനിയും അപകടനില തരണം ചെയ്യാതെ 34കാരൻ

​ഗർഭിണിയായ ഭാര്യയെ ചെക്കപ്പിന് കൊണ്ടുപോകവേ ചർച്ചയായാത് ജോലിയില്ലാതെ എങ്ങനെ കുഞ്ഞിനെ പോറ്റുമെന്ന്; മാസങ്ങളായി തൊഴിലില്ലാതിരുന്ന യുവാവ് തീരുമാനിച്ചത് സ്വന്തം ജീവിതം അവസാനിപ്പിക്കാനും; തല തുളച്ച് പുറത്തെത്തിയ വെടിയുണ്ട തറച്ചത് ഭാര്യയുടെ കഴുത്തിലും; ഇനിയും അപകടനില തരണം ചെയ്യാതെ 34കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജോലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തലയിലേക്ക് സ്വയം വെടിയുതിർത്ത യുവാവിന്റെ നില ​ഗുരുതരം. അതേസമയം, യുവാവിന്റെ തലതുളച്ച് പുറത്ത് വന്ന വെടിയുണ്ട കഴുത്തിൽ തറച്ച ഭാര്യ അപകട നില തരണം ചെയ്തു. ഡൽഹിയിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ഏഴുമാസം ഗർഭിണിയായ ഭാര്യയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് കാറിനുള്ളിലിരുന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്വയം വെടിയുതിർത്ത ഭർത്താവിന്റെ തല തുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തിൽ തറച്ചുകയറി. ജോലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട യുവാവിന്റെ തല തുളച്ച് സംഭവം നടക്കുമ്പോൾ കാറിൽ ഒപ്പമിരുന്ന ഭാര്യയുടെ കഴുത്തിൽ പതിക്കുകയായിരുന്നു. ഭർത്താവിന് തൊഴിലില്ല എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിയുതിർക്കുന്നതിൽ കലാശിച്ചതെന്ന് ഭാര്യ പറഞ്ഞു. 34 കാരനായ യുവാവ് ഡൽഹിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അത്യാഹിതനിലയിലാണ്. ഏഴുമാസം ഗർഭിണിയായ ഭാര്യയും അപകടാവസ്ഥ തരണം ചെയ്തു.

ആശുപത്രിയിലേക്ക് ഇരുവരും കാറിലാണ് പേയത്. യാത്രാമധ്യേ ഭാവി ജീവിതം സംബന്ധിച്ച് ഇരുവരും തമ്മിൽ ചർച്ച നടന്നു. എന്നാൽ, തൊഴിലും വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നിൽ യുവാവിന് ഉത്തരമില്ലായിരുന്നു. ഇതോടെയാണ് സ്വയം ജീവനൊടുക്കാൻ ഇയാൾ തീരുമാനിച്ചത്. ബുള്ളറ്റ് യുവാവിന്റെ ചെവിയിലൂടെ തുളച്ചുകയറുകയും മറുവശത്തുകൂടെ പുറത്തിറങ്ങി ഭാര്യയുടെ കഴുത്തിൽ തറയ്ക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് സഹാറൻ പറഞ്ഞു. ബാലിസ്റ്റിക് റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിയുണ്ട ശരീരത്തിലൂടെ കടന്നു മറ്റൊരാളിൽ തറയ്ക്കുന്നത് അപൂർവമാണെങ്കിലും ഇരകൾ അടുത്തടുത്താണെങ്കിൽ സംഭവിക്കാവുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി യുവാവിന് ജോലിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാവിന്റെ സ്ഥിതി ഗുരുതരമാണ്. ഇയാൾ അബോധാവസ്ഥയിലാണ്. എന്നാൽ ഭാര്യ സുരക്ഷിതയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP