Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിപ്പാട്ടം മാറ്റിനൽകാൻ തയ്യാറായില്ല; കച്ചവടക്കാർക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

കളിപ്പാട്ടം മാറ്റിനൽകാൻ തയ്യാറായില്ല; കച്ചവടക്കാർക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കളിപ്പാട്ടം മാറ്റി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കച്ചവടക്കാരായ സഹോദരങ്ങൾക്കുനേരെ വെടിയുതിർത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ സീലാംപൂരിലാണ് സംഭവം. സംഭവത്തിൽ ആസിഫ് ചൗധരി (30) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ ആസിഫ് കടയിൽ നിന്ന് കളിപ്പാട്ടം വാങ്ങിയിരുന്നു. രാത്രി ഏഴ് മണിയോടെ ആസിഫ് കടയിലെത്തി കളിപ്പാട്ടം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചതോടെ കച്ചവടക്കാരും ആസിഫും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ആസിഫ് കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ നാദിം, ഷമീം എന്നിവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതയായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ആസിഫിന്റെ തോക്കും കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP