Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവരാത്രി ആഘോഷം ദുർദേവതകളുടെ ഉത്സവമെന്നു പറഞ്ഞ ഗുജറാത്തിലെ ഇസ്ലാമിക പണ്ഡിതൻ അറസ്റ്റിൽ; കോടതി വളപ്പിൽ വച്ച് അപരിചിതന്റെ തല്ലും

നവരാത്രി ആഘോഷം ദുർദേവതകളുടെ ഉത്സവമെന്നു പറഞ്ഞ ഗുജറാത്തിലെ ഇസ്ലാമിക പണ്ഡിതൻ അറസ്റ്റിൽ; കോടതി വളപ്പിൽ വച്ച് അപരിചിതന്റെ തല്ലും

ഗുജറാത്ത് : നവരാത്രി ആഘോഷം ദുർദേവതകളുടെ ഉത്സവമാണെന്നു പറഞ്ഞ ഇസ്ലാമിക പണ്ഡിതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമാം മെഹ്ദി ഹസനാണ് വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായത്. കോടതിയിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ അപരിചിതനായ യുവാവ് തല്ലുകയും ചെയ്തു. ഖേഡ ജില്ലയിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴാണ് യുവാവിന്റെ ആക്രമണമുണ്ടായത്. മെഹ്ദി ഹസന്റെ മുഖത്താണ് അടിയേറ്റത്. രാകേഷ് എന്ന അക്രമിയെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കി.

മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് മെഹ്ദി ഹസനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 20 ന് ഒരു പ്രദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മെഹ്ദി ഹസൻ നവരാത്രി ആഘോഷത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്‌ക്കെതിരെ വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഒരു വി.എച്ച്.പി നേതാവ് നൽകിയ പരാതിയിൽ ചൊവ്വാഴ്ച ഖേഡയിലെ വസതിയിൽ നിന്നാണ് ഇമാമിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2011ൽ സദ്ഭാവനാ ഉപവാസത്തിനിടെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മെഹ്ദി ഹസൻ മതപരമായ തൊപ്പി അണിയിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. മോദി തൊപ്പി അണിയാൻ വിസമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP