Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാന കൊല; യുവതിയുമായി അവിഹിതം ആരോപിച്ച് 22കാരനെ മരത്തിൽ കെട്ടിയിട്ട് കത്തിച്ചു; സംഭവത്തിന് പിന്നിൽ അയൽക്കാരെന്ന് പൊലീസ്; ഗ്രാമത്തിൽ പൊലീസ് വിന്യാസവും

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ : ഉത്തരപ്രദേശിൽ വീണ്ടും ദുരഭിമാന കൊലപാതകം. യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 കാരനെ രാത്രിയിൽ വീട്ടിൽ നിന്ന് വലിച്ചിറിക്കി മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ അയൽക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടിലെ യുവതിയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചാണ് കൊലപാതകം. സംഭവത്തിൽ യുവതിയുടെ പിതാവടക്കം രണ്ട് പേർ അറസ്റ്റിലായി. സുരക്ഷാ പ്രശ്നം മുൻനിർത്തി വൻ പൊലീസ് സന്നാഹമാണ് ഗ്രാമത്തിൽ ഏർപ്പെടുത്തിയത്.

രാത്രിയിൽ യുവാവിന്റെ വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിഴച്ച് പുറത്തിറക്കി മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായി. മൂന്ന് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. പൊലീസുകാർക്കും പരിക്കേറ്റു.

അംബികാ പ്രസാദ് പട്ടേൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് അയൽവീട്ടിലെ യുവതിയുമായി കഴിഞ്ഞ ഒരു വർഷമായി ബന്ധമുണ്ടായിരുന്നു. യുവതിയുടെ വീട്ടുകാർക്ക് ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. ബന്ധത്തിന്റെ പേരിൽ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം യുവതിക്ക് പൊലീസ് സേനയിൽ നിയമനം ലഭിച്ച് കാൺപൂരിൽ പോസ്റ്റിങ്ങുമായി. ഇതിനിടയിൽ യുവതിയും യുവാവുമൊത്തുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതാണ് വീട്ടുകാരെ പ്രകോപിതരാക്കിയത്. ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നിൽ യുവാവാണെന്ന് പറഞ്ഞ് യുവതിയും വീട്ടുകാരും പൊലീസിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ഒന്നിനാണ് യുവാവ് ജയിൽ മോചിതനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP