Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറം ലോകം കണ്ടിട്ടില്ലാത്ത അമ്മയുമായി ഇരുപതു വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ ചുറ്റിയത് 48100 കിലോമീറ്റർ; ഇരുവരും ചേർന്ന് കണ്ടത് ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നിവയും; അമ്മയേയും കൊണ്ട് യാത്ര ചെയ്യാൻ കെയുവി 100 നൽകാമെന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്ര

പുറം ലോകം കണ്ടിട്ടില്ലാത്ത അമ്മയുമായി ഇരുപതു വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ ചുറ്റിയത് 48100 കിലോമീറ്റർ; ഇരുവരും ചേർന്ന് കണ്ടത് ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നിവയും; അമ്മയേയും കൊണ്ട് യാത്ര ചെയ്യാൻ കെയുവി 100 നൽകാമെന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്ര

മറുനാടൻ മലയാളി ബ്യൂറോ

മൈസൂർ: ഇരുപതു വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ പുറം ലോകം കണ്ടിട്ടില്ലാത്ത അമ്മയുമായി യാത്ര ചെയ്യുകയാണ് മൈസൂർ സ്വദേശി ദക്ഷിൺമൂർത്തി കൃഷ്ണ കുമാർ. മൈസൂരിനപ്പുറം അമ്മ എവിടേക്കും പോയിട്ടില്ലാത്തതിനാൽ എല്ലായിടവും കൊണ്ട് പോയി കാണിക്കാമെന്ന് കരുതി. അച്ഛൻ സമ്മാനിച്ച സ്‌കൂട്ടറായതുകൊണ്ട് തന്നെ അതിൽ അമ്മയുമൊത്ത് ചുറ്റുകയാണ് ഈ 39 കാരൻ. എന്തായാലും കൃഷ്ണ കുമാറിന്റേയും അമ്മയുടേയും സ്‌നേഹവും യാത്രയും കണ്ട് മനസ് നിറഞ്ഞ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ഒരു കെയുവി 100 സമ്മാനിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ യാത്ര ട്വിറ്ററിൽ ട്രെൻഡിങ്ങായതിനെ തുടർന്നാണ് ആനന്ദ മഹീന്ദ്രയുടെ ട്വീറ്റ്.

മൈസൂരിനപ്പുറം എന്തിന് വീടിന്റെ തൊട്ടടുത്ത സ്ഥലം പോലും കാണാത്ത 70 കാരിയായ അമ്മയെ ഇന്ത്യ മുഴുവൻ കാണിക്കുന്നതിനായി 39 കാരനായ കൃഷ്ണകുമാർ കോർപ്പറേറ്റ് ജോലി രാജി വെച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച യാത്ര ഇതുവരെ 48100 കിലോമീറ്റർ പിന്നിട്ടു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ തുടങ്ങിയവയും ഇരുവരും ചേർന്ന് സന്ദർശിച്ചു. സമൂഹ മാധ്യമങ്ങളിൽ ട്രെന്റാണ് ഈ അമ്മയും മകനും. കൃഷ്ണ കുമാറിന്റെ പ്രവർത്തിയെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP