Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുകാർ രണ്ടാം വിവാഹത്തിന് നിർബന്ധിക്കുന്നത് സഹിക്കാനാകാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആദ്യ ഭാര്യയെ ഇഷ്ടമല്ലാതിരുന്ന വീട്ടുകാർ ആവശ്യപ്പെട്ടത് മറ്റൊരു വിവാഹം കഴിക്കാൻ; മാതാപിതാക്കൾക്കെതിരെ പരാതി കൊടുക്കാനെത്തിയ സർക്കാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പൊലീസ്

വീട്ടുകാർ രണ്ടാം വിവാഹത്തിന് നിർബന്ധിക്കുന്നത് സഹിക്കാനാകാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആദ്യ ഭാര്യയെ ഇഷ്ടമല്ലാതിരുന്ന വീട്ടുകാർ ആവശ്യപ്പെട്ടത് മറ്റൊരു വിവാഹം കഴിക്കാൻ; മാതാപിതാക്കൾക്കെതിരെ പരാതി കൊടുക്കാനെത്തിയ സർക്കാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഔറംഗബാദ്: രണ്ടാം വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആദ്യ ഭാര്യയോട് താൽപര്യമില്ലാതിരുന്ന വീട്ടുകാർ കാലങ്ങളായി ഇയാളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സർക്കാർ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലിനും മറ്റും ഒടിവ് സംഭവിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കാനായാണ് ഇയാൾ സർക്കാർ സ്ഥാപനത്തിൽ എത്തിയത്. എന്നാൽ സ്വന്തം മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കാൻ സാധിക്കാതിരുന്നതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. കെട്ടിടത്തിന്റെ പടികളിൽ ഇരുന്നിരുന്ന മൂസ പിന്നീട് കാത്തിരിപ്പ് സ്ഥലത്തേക്ക് മാറി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം രണ്ടാം നിലയിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സൈബർ ക്രൈം ബ്രാഞ്ച് ഓഫീസിന്റെ വരാന്തയിലേക്കായിരുന്നു മൂസ വീണത്. അതേസമയം ആത്മഹത്യ ശ്രമത്തിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പക്ഷേ മൂസ മദ്യത്തിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നുമാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. അപരിചിതരാൽ ആക്രമിക്കപ്പെടുമെന്ന് എപ്പോഴും ഭയന്നിരുന്ന വ്യക്തിയാണ് മൂസയെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP