Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`താമര തിരഞ്ഞെടുത്തത് ഞാൻ ചെയ്ത തെറ്റ്`; ബിജെപി ഭരണത്തിൽ ജനങ്ങളും കർഷകരും അസംതൃപ്തർ; പാർട്ടി വിടാനൊരുങ്ങി ജസ്വന്ത് സിങിന്റെ മകൻ; മാനവേന്ദ്ര സിങ് പാർട്ടി വിടുന്നത് രാജസ്ഥാനിൽ കടുത്ത തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി

`താമര തിരഞ്ഞെടുത്തത് ഞാൻ ചെയ്ത തെറ്റ്`; ബിജെപി ഭരണത്തിൽ ജനങ്ങളും കർഷകരും അസംതൃപ്തർ; പാർട്ടി വിടാനൊരുങ്ങി ജസ്വന്ത് സിങിന്റെ മകൻ; മാനവേന്ദ്ര സിങ് പാർട്ടി വിടുന്നത് രാജസ്ഥാനിൽ കടുത്ത തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും മുൻ എംഎൽഎയുമായ മാനവേന്ദ്രസിങ് പാർട്ടി വിട്ടു. ബിജെപിയെ തിരഞ്ഞെടുത്തത് തന്റെ തെറ്റായിപ്പോയി എന്ന് പ്രഖ്യാപിച്ചാണ് മാനവേന്ദ്രസിങ്ങിന്റെ നടപടി. ഇത് സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടിയുമാണ്. മുൻ പ്രതിരോധ മന്ത്രിയുടെ മകൻ തന്നെ പാർട്ടി വിട്ടത് ഭരണം നിലനിർത്താനൊരുങ്ങുന്ന ബിജെപിക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ

'താമര തിരഞ്ഞെടുത്തത് ഞാൻ ചെയ്ത തെറ്റാണ്.' രാജസ്ഥാനിലെ ബാർമറിൽ നടന്ന സ്വാഭിമാൻ റാലിയിൽ മാനവേന്ദ്രസിങ് പറഞ്ഞു. വോട്ടർമാരുടെ ആത്മാഭിമാനം രക്ഷിക്കാനുള്ള യാത്ര എന്ന പേരിലാണ് മാനവേന്ദ്രസിങ് സ്വാഭിമാൻ യാത്ര സംഘടിപ്പിച്ചത്. ബിജെപി ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. കർഷകർ രോഷാകുലരാണ്. ഇതെന്റെ കുടുംബത്തിന്റെ മാത്രം കാര്യമല്ല, ഇവിടുത്തെ ഓരോ പൗരന്റെയും ആത്മാഭിമാനത്തിന്റെ കാര്യമാണ്. മാനവേന്ദ്രസിങ് പാർട്ടി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ ചിത്ര സിങ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP