Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം എനിക്ക് നൽകിയത് തിരിച്ച് നൽകാൻ ഈ ജന്മം പോര; അധികം സംസാരിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ ഒരിക്കലും മടിച്ചിട്ടുമില്ല; പ്രധാനമന്ത്രി പദവും ധനമന്ത്രി പദവും അപ്രതീക്ഷിതമായി കിട്ടിയത് തന്നെ; മോദിയെ വീണ്ടും നൈസായിട്ട് ട്രോളി മന്മോഹൻ സിങ്

രാജ്യം എനിക്ക് നൽകിയത് തിരിച്ച് നൽകാൻ ഈ ജന്മം പോര; അധികം സംസാരിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കാൻ ഒരിക്കലും മടിച്ചിട്ടുമില്ല; പ്രധാനമന്ത്രി പദവും ധനമന്ത്രി പദവും അപ്രതീക്ഷിതമായി കിട്ടിയത് തന്നെ; മോദിയെ വീണ്ടും നൈസായിട്ട് ട്രോളി മന്മോഹൻ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈസായിട്ട് ട്രോളി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമർശനമുയർന്നപ്പോഴും താൻ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മന്മോഹൻ സിങ് പറഞ്ഞു. ഡൽഹിയിൽ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മാത്രമല്ല ധനമന്ത്രി സ്ഥാനവും തനിക്ക് അപ്രതീക്ഷിതമായാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങൾ പറഞ്ഞിരുന്നത്. പക്ഷേ അവർക്കു വേണ്ടിയുള്ളതാണു എന്റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാൻ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാൻ. വിദേശ സന്ദർശന സമയത്ത് വിമാനത്തിലിരുന്നും ലാൻഡിങ്ങിന് ശേഷവും ഞാൻ മാധ്യമങ്ങളോടു സംസാരിച്ചിരുന്നുഅദ്ദേഹം പറഞ്ഞു.ജീവിതം വലിയ സാഹസവും പരിശ്രമവുമാണ്. അത് ആസ്വദിക്കാൻ സാധിച്ചിട്ടുണ്ട്. ആകുലതകളൊന്നുമില്ല. രാജ്യം എനിക്ക് തന്നത് മടക്കി നൽകാൻ ഒരിക്കലും സാധിക്കില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഇന്ത്യ ലോകത്തെ സൂപ്പർ പവറായി മാറും. ആ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്മോഹൻ സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താൻ വിമുഖത കാട്ടുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 1,654 ദിവസം പ്രധാനമന്ത്രിയായിരുന്നിട്ടും ഒരു വാർത്താസമ്മേളനം പോലും നടത്തിയില്ലേയെന്ന് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു. ഹൈദരാബാദിലെ തന്റെ വാർത്താ സമ്മേളനത്തിന്റെ ചിത്രമുൾപ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഏതെങ്കിലും ദിവസം വാർത്താ സമ്മേളനം നടത്തി നോക്കാനും രാഹുൽ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP