Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണകാര്യങ്ങൾ നിർവഹിക്കാൻ പരീക്കർക്ക് കഴിയുന്നില്ല; സംസ്ഥാനത്തിന് മുഴുവൻ സമയ മുഖ്യമന്ത്രി വേണം; മനോഹർ പരീക്കർ 48 മണിക്കൂറിനുള്ളിൽ രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വിവധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഗോവയിൽ വൻ പ്രതിഷേധം

ഭരണകാര്യങ്ങൾ നിർവഹിക്കാൻ പരീക്കർക്ക് കഴിയുന്നില്ല; സംസ്ഥാനത്തിന് മുഴുവൻ സമയ മുഖ്യമന്ത്രി വേണം; മനോഹർ പരീക്കർ 48 മണിക്കൂറിനുള്ളിൽ രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വിവധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഗോവയിൽ വൻ പ്രതിഷേധം

പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കറുടെ രാജി ആവശ്യപ്പെട്ട് ഗോവയിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സംസ്ഥാനത്ത് മുഴുവൻ സമയ മുഖ്യമന്ത്രി വേണമെന്നും ഭരണ കാര്യങ്ങൾ നിർവഹിക്കാൻ പരീക്കറിന് കഴിയുന്നില്ല. അദ്ദേഹം രാജി വെച്ച് ഒഴിയണമെന്നും വ്യക്തമാക്കിയാണ് പരീക്കറുടെ വീടിന് മുന്നിലേക്ക് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടക്കുന്നത്.

കോൺഗ്രസ്, എൻ.സി.പി, ശിവസേന തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന് അണിചേർന്നിരുന്നു. അസുഖബാധിതയായി വീട്ടിൽ വിശ്രമിക്കുന്ന പരീക്കർ 48 മണിക്കൂറിനകം രാജി വയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനറുമായാണ് നിരവധി ആളുകൾ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് മാർച്ച് ചെയ്തത്.

ഒമ്പത് മാസത്തോളമായി പരീക്കർ അസുഖ ബാധിതനായി കഴിയുന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചില ഉദ്യോഗസ്ഥരും ചില പ്രത്യേക താത്പര്യമുള്ള നേതാക്കളുമാണ് സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം.

എയിംസിലെ പാൻക്രിയാസ് കാൻസർ ചികിസ്തയ്ക്ക് ശേഷം ഗോവയിലെ സ്വകാര്യ വസയിൽ മുഴുവൻ സമയ വിശ്രമത്തിലാണ പരീക്കർ. അടുത്തിടെ പരീക്കർ മരിച്ചുപോയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP