Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ല; കൊല്ലപ്പെടുന്ന ഓരോ പാക്കിസ്ഥാൻ സൈനികർക്കും പകരം മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി മനോഹർ പരീക്കർ

ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ല; കൊല്ലപ്പെടുന്ന ഓരോ പാക്കിസ്ഥാൻ സൈനികർക്കും പകരം മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി മനോഹർ പരീക്കർ

ന്യൂഡൽഹി: ശത്രുക്കൾ പ്രകോപിപ്പിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാക്കിസ്ഥാനുള്ള മുന്നറിയിപ്പായാണ് മനോഹർ പരീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെടുന്ന ഓരോ പാക്കിസ്ഥാൻ സൈനികർക്കും പകരം മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവനെടുക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് മറുപടിയായാണ് പ്രതിരോധമനന്ത്രി മനോഹർ പരീക്കറിന്റെ മുന്നറിയിപ്പ്.

യുദ്ധമുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പ്രകോപിപ്പിച്ചാൽ ശത്രുക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കാൻ മടിക്കില്ലെന്നും മനോഹർ പരീക്കർ പറഞ്ഞു. പാക്കിസ്ഥാൻ ഒരു തവണ വെടിവച്ചാൽ ഇന്ത്യ രണ്ടുതവണ തിരിച്ചടി നൽകുമെന്നും പ്രതിരോധമനന്ത്രി മുന്നറിയിപ്പ് നൽകി.എന്നാൽ ഇന്ത്യപാക് അതിർത്തി പ്രദേശങ്ങളെ കുറിച്ച് നന്നായി അറിവുള്ള പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മുൻ കരസേനാ മേധാവി ബിക്രം സിങ് പറഞ്ഞു.

ഇന്ത്യയുമായുള്ള വിഷയങ്ങളേക്കാൾ സ്വന്തം രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാകും ബജ്‌വ ശ്രമിക്കുക. കോംഗോയിൽ യു.എൻ ദൗത്യത്തിനു വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ബജ്‌വ. മികച്ച പ്രകടനം കാഴ്‌ച്ചവച്ച ശക്തനായ ഉദ്യോഗസ്ഥനായ ബജ്‌വയുടെ നീക്കങ്ങൾ നേരിടാൻ ഇന്ത്യ കരുതിയിരിക്കണമെന്നും ബിക്രം സിങ് പറഞ്ഞു. റഹീൽ ഷെരീഫിന്റെ പിൻഗാമിയായി മറ്റന്നാളാണ് ഖമർ ജാവേദ് ബജ്‌വ സേനാമേധാവിയായി സ്ഥാനമേൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP