Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോവയിലെ പാതിരാ പാർട്ടികൾ അവസാനിപ്പിക്കാൻ നിശ്ചയിച്ചുറപ്പിച്ച് പരീക്കർ സർക്കാർ; മയക്കു മരുന്നു മാഫിയയ്ക്കും കൂച്ചുവിലങ്ങിടും; ജോലിയിൽ അലസത കാണിക്കുന്ന ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; അലസത തുടരുന്നവർ കർശന നടപടി നേരിടേണ്ടിവരും

ഗോവയിലെ പാതിരാ പാർട്ടികൾ അവസാനിപ്പിക്കാൻ നിശ്ചയിച്ചുറപ്പിച്ച് പരീക്കർ സർക്കാർ; മയക്കു മരുന്നു മാഫിയയ്ക്കും കൂച്ചുവിലങ്ങിടും; ജോലിയിൽ അലസത കാണിക്കുന്ന ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; അലസത തുടരുന്നവർ കർശന നടപടി നേരിടേണ്ടിവരും

പനാജി: ഗോവയിൽ ഭരണം തുടങ്ങിയ മനോഹർ പരീക്കറിന്റെ ബിജെപി സർക്കാർ മയക്കുമരുന്നു മാഫിയയെ തളയ്ക്കാൻ നീക്കങ്ങളാരംഭിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപാരവും അർധരാത്രിയിലെ പാർട്ടികളും അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിനു കർശന നിർദ്ദേശം നല്കി.

വിനോദസഞ്ചാരത്തിനായി എത്തുന്ന വിദേശകൾ അടക്കമുള്ളവർക്ക് മയക്കുമരുന്നുകൾ വിൽക്കുന്ന മാഫിയ സംസ്ഥാനത്ത് സജീവമാണ്. ഇതിന് അന്ത്യം കുറിക്കാനുള്ള നീക്കളാണ് പരീക്കർ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അർധരാത്രിയിലെ പാർട്ടികളും അവസാനിപ്പിക്കാൻ നിർദ്ദേശം നല്കിയിരിക്കുന്നത്.

സ്ത്രീകൾക്കെതിരായ ഒരതിക്രമത്തേയും വെച്ചുപൊറുപ്പിക്കില്ലെന്നും മനോഹർ പരീക്കർ മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വിശദമായി അന്വേഷിക്കും. കർശന നടപടിയും എടുക്കും.

ജോലിയിൽ അലസത കാണിക്കുന്ന ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ചില സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ നിഷ്‌ക്രിയരാണെന്ന് അറിയാം. തെറ്റുതിരുത്താൻ അവർക്ക് ഏഴ് മുതൽ എട്ട് ദിവസം വരെ സമയമുണ്ടെന്നും പരീക്കർ പറഞ്ഞു. അതിനുശേഷവും അലസത തുടർന്നാൽ നടപടി നേരിടേണ്ടി വരും.

വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ദേശീയപാതകളിലെ സ്റ്റാളുകളടക്കമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. ഗതാഗതത്തിന് പ്രശ്നമുണ്ടാക്കാത്ത പ്രാദേശിക പച്ചക്കച്ചറി കടകളെ ഒഴിപ്പിക്കില്ല. മാർച്ച് 24ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും പരീക്കർ പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങൾ ഉൾക്കൊണ്ട് ബജറ്റ് തയ്യാറാക്കിയത്. വളരെ കുറച്ച് സമയാണ് ബജറ്റ് തയ്യാറാക്കാനായി ലഭിച്ചത്. അതിനാൽ നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകില്ല. പക്ഷെ ബജറ്റിൽ നയപരമായ ചില തീരുമാനങ്ങൾ ഉണ്ടാകും. ജനങ്ങളെ ദ്രോഹിക്കാതെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതാകും ബജറ്റെന്നും പരീക്കർ പറഞ്ഞു.

മാർച്ച് പതിനാലിനാണ് പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 40 അംഗ സഭയിൽ 17 സീറ്റുകൾ നേടിയ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി നേടിയത് 13 സീറ്റും. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പിച്ച ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം എന്നീ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. കാബിനറ്റിൽ ഉള്ളത് ഒമ്പത് മന്ത്രിമാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP