Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോഹർ പരീക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കും; കാബിനറ്റ് അഡൈ്വസറി കമ്മിറ്റിക്ക് താല്ക്കാലിക ഭരണച്ചുമതല കൈമാറി ഗോവൻ മുഖ്യൻ

മനോഹർ പരീക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കും; കാബിനറ്റ് അഡൈ്വസറി കമ്മിറ്റിക്ക് താല്ക്കാലിക ഭരണച്ചുമതല കൈമാറി ഗോവൻ മുഖ്യൻ

മുംബൈ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കുക്കം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഓഫീസ് അറിയിച്ചു. നീർജലീകരണത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ വിദേശത്തേക്കു കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിദഗ്ധ പരിശോധനയ്ക്കായി ഇന്ന് മുംബൈയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി പരീക്കർ മന്ത്രിമാരുടെ യോഗം വിളിച്ച് കാബിനറ്റ് അഡൈ്വസറി കമ്മിറ്റിക്ക് താല്ക്കാലിക ഭരണച്ചുമതല കൈമാറുകയും ചെയ്തിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിലാണ് ഗോവൻ മുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്നത്.

വിവിധ ചടങ്ങുകളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയ നരേന്ദ്ര മോദി ആശുപത്രിയിലെത്തി പരീക്കറിനെ കണ്ടിരുന്നു. നേരത്തെ പനജി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മനോഹർ പരീക്കറിനെ പിന്നീട് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, അദ്ദേഹത്തിന് അർബുദമാണെന്ന വിധത്തിലായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ. ഈ വാർത്തകൾ പരീക്കറിനെ ചികില്‌സിക്കുന്ന ഡോക്ടർമാർ തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP