Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണം വീണ്ടും; നാലു പൊലീസുകാർ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണം വീണ്ടും; നാലു പൊലീസുകാർ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തീസ്‌ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാലു പൊലീസുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരിക്കേറ്റു. ദന്തേവാഡയിലാണ് ആക്രമണമുണ്ടയത്. മാവോയിസ്റ്റുകൾ പൊലീസ് ജീപ്പ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.

പൊലീസിന്റെ സുരക്ഷാവാഹനം തകർക്കാനുള്ള മാവോയിസ്റ്റ് ശ്രമത്തിലാണ് നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ദന്തേവാഡ ജില്ലയിലെ ചോൽനാറിന് സമീപത്തെ ആദിവാസി മേഖലയിൽ വച്ചാണ് സംഭവം നടന്നത്.
ശക്തമായ സ്‌ഫോടനം ആസൂത്രണം ചെയ്ത വിപ്ലവകാരികൾ സംഭവസ്ഥലത്ത് പട്രോളിങ് നടത്തുന്ന കുഴിബോംബ് കണ്ടെത്താനുപയോഗിക്കുന്ന വാഹനത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു.

ദന്തേവാഡ ജില്ലാ ആസ്ഥാനത്തു നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റർ അകലെയാണ് ചോൽനാറിൽ ആക്രമണം നടന്ന സ്ഥലം. പരിക്കേറ്റവരെ ജില്ലാ ആശുപത്രികളിലെത്തിച്ചു.

ഇന്നു രാവിലെ കാങ്കർ ജില്ലയിലെ കലാപബാധിത പ്രദേശത്ത് വിന്യസിച്ച ബി.എസ്.എഫ് സംഘത്തിലെ ജവാനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊലമ്പള്ളിയിലെ പിദ്‌മെൽ ഗ്രാമത്തിനടുത്ത വനപ്രദേശത്ത് പ്രത്യേക ദൗത്യസേനക്കെതിരെ നടന്ന മാവോയിസ്റ്റ് ആക്രണത്തിൽ ഏഴു സൈനികർ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ കാങ്കർ ജില്ലയിലെ ഖനികളിൽ നിന്ന് ഇരുമ്പയിര് വഹിച്ചുകൊണ്ടു പോകുന്ന പതിനേഴോളം വാഹനങ്ങളും തീവച്ചു നശിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP