Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടു പിൻവലിക്കൽകൊണ്ട് ഏറ്റവും വലിയ തിരിച്ചടി കിട്ടിയതു മാവോയിസ്റ്റുകൾക്ക്; പണം തീർന്ന വിവിധ ഗ്രൂപ്പുകൾ കീഴടങ്ങിക്കൊണ്ടിരിക്കുന്നു; കാഷ്മീരിലും ഭീകരാക്രമണങ്ങൾ കുറഞ്ഞു

നോട്ടു പിൻവലിക്കൽകൊണ്ട് ഏറ്റവും വലിയ തിരിച്ചടി കിട്ടിയതു മാവോയിസ്റ്റുകൾക്ക്; പണം തീർന്ന വിവിധ ഗ്രൂപ്പുകൾ കീഴടങ്ങിക്കൊണ്ടിരിക്കുന്നു; കാഷ്മീരിലും ഭീകരാക്രമണങ്ങൾ കുറഞ്ഞു

റാഞ്ചി: കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരേയെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടു നിരോധനത്തിൽ തിരിച്ചടി നേരിട്ട് ഭീകര, വിഘടനവാദ സംഘടനകൾ. മാവോയിസ്റ്റുകൾ അടക്കമുള്ളവരുടെ അധോലോക സാമ്പത്തികമേഖല നോട്ടുനിരോധനത്തോടെ തകർന്നടിഞ്ഞിരിക്കുകയാണ്.

മാവോയിസ്റ്റുകൾക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഝാർഖണ്ഡിൽമാത്രം വർഷം 200 കോടി രൂപയുടെ കവർച്ചയും കൊള്ളയും ഇവർ നടത്തുന്നുണ്ടെന്നാണു കണക്ക്. 17 ഓളം ചെറു ഗ്രൂപ്പുകളിലായി 2000 പ്രവർത്തകരുള്ള ജാർഖണ്ഡ് സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രവർത്തനവും നിലനിൽപ്പും ഈ പണത്തെ കേന്ദ്രീകരിച്ചാണ്. ആയുധം വാങ്ങൽ, ആശുപത്രി ചെലവ്, ജയിലുള്ള സഖാക്കളുടെ കേസ് നടത്തിപ്പ് തുടങ്ങിയവയ്ക്കു പുറമേ നഗങ്ങളിലെ പ്രവർത്തനത്തിനും ശമ്പളം കൊടുക്കുന്നതിനുമെല്ലാം പണം കണ്ടെത്തുന്നത് ഇങ്ങനെ തന്നെ.

നോട്ടു നിരോധനം വന്നതോടെ പ്രതിസന്ധിയിലായ മാവോയിസ്റ്റുകൾ തങ്ങളുടെ പക്കലുള്ള അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ കാടിറങ്ങാൻ വരെ തയാറായി. അടുത്തിടെ പശ്ചിമബംഗാളുമായുള്ള അതിർത്തി പങ്കിടുന്ന ദുംകാ ജില്ലയിൽവച്ച് പ്രമുഖ മാവോയിസ്റ്റ് നേതാവ് ജഗദീഷ് മണ്ഡലിനെ 31.53 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി പൊലീസ് പിടികൂടിയത് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.

പണം മാറ്റിയെടുക്കാൻ ഗ്രാമീണരെയടക്കം മാവോയിസ്റ്റുകൾ പ്രയോജനപ്പെടുത്തിയിരുന്നു. ആദായനികുതി വകുപ്പ് അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നപടികൾക്ക് തയാറാകരുതെന്ന് പൊലീസ് ഗ്രാമീണർക്കു മുന്നറിയിപ്പും നല്കി.

ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വാർ ഗ്രൂപ്പ്, ഝാർഖണ്ഡിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ എന്നീ സംഘടനകൾ ലയിച്ചുകൊണ്ട് 2004 ലാണ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാവോയിസ്റ്റ് രൂപീകൃതമാകുന്നത്. ഇന്ന് അത് പല സംഘടനകളായി പിളർന്നിരിക്കുന്നു. മാവോയിസ്റ്റുകളുടെ അക്രമത്തിൽ ഏകദേശം രണ്ടായിരം പേർക്ക് ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നാണു കണക്ക്. പാർലമെന്റ് അംഗം സുനിൽ മഹാതോ, എംഎൽഎമാരായിരുന്ന രമേഷ് സിങ് മുണ്ട, മഹേന്ദ്ര സിങ് എന്നിവരും സുരക്ഷാ സൈനികരും സർക്കാർ ജീവനക്കാരും അടക്കമാണിത്.

അതേസമയം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാവോയിസ്റ്റ് അക്രത്തിനു കുറവുണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ ഒരു പൊലീസ് സ്‌റ്റേഷൻ പോലും ആക്രമിക്കപ്പെട്ടില്ല. അക്രമത്തിൽനിന്നു പിന്മാറിയ മാവോയിസ്റ്റുകൾ കൂടുതൽ പണം സമാഹരിക്കുകയെന്ന ലക്ഷ്യവുമായി പിടിച്ചുപറിയിലും കൊള്ളയിലേക്കും മാറിയെന്നതാണു സത്യം. സർക്കാർ കോൺട്രാക്ടർമാർ, ബിസിനസുകാർ, വ്യവസായികൾ, സർക്കാർ ജീവനക്കാർ എന്നിവരിൽനിന്നാണ് പിടിച്ചുപറി. ചുങ്കവും നികുതിയും എന്നാണ് മാവോയിസ്റ്റുകൾ ഇതിനെ വിളിക്കുന്നത്.

സർക്കാർ കോൺട്രാക്ടർക്ക് ഒരു കരാർ ലഭിച്ചാൽ അതിന്റെ 20 ശതമാനം മാവോയിസ്റ്റുകൾക്ക് നല്കണമെന്നാണ് ചട്ടം. പശ്ചാത്തലവികസനം അടക്കമുള്ള കാര്യങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഝാർഖണ്ഡിൽ ഇത്തരത്തിൽ വലിയതോതിൽ മാവോയിസ്റ്റുകൾ പണം സമ്പാദിച്ചിരുന്നു. ഓരോ മാവോയിസ്റ്റ് ഏരിയ കമാൻഡർ എട്ടുമുതൽ 10 വരെ കോടി രൂപ സമഹാരിക്കണമെന്നാണ് സംഘടനാ തലപ്പത്തുനിന്ന് നല്കിയിരുന്ന നിർദ്ദേശം. കൃത്യമായി പറഞ്ഞാൽ പിടിച്ചുപറി നടത്തുന്ന ഒരു സ്വകാര്യ സേനയെ പോലെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവർത്തനം.

പ്രമുഖ മാവോയിസ്റ്റ് നേതാവ് ജഗദീഷ് മണ്ഡലിനെ 31.53 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി പിടികൂടിയതോടെയാണ് സംഘടനയുടെ പിടിച്ചുപറി ശൃംഗലയുടെ ആഴത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ബോധ്യം ലഭിക്കുന്നത്. നോട്ടു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ മാവോയിസ്റ്റുകളുടെ പരിഭ്രാന്തി പൊലീസ് പ്രതീക്ഷിച്ചിരുന്നതാണ്. പെട്രോൾ പമ്പുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകൾ തങ്ങളുടെ പണം വെളുപ്പിച്ചിരുന്നത്. നോട്ടു നിരോധനത്തിന്റെ തൊട്ടു പിറ്റേന്ന് പൊലീസ് റാഞ്ചിയിലെ ഒരു പെട്രോൾ പമ്പ് ഉടമസ്ഥനിൽനിന്നു പിടിച്ചെടുത്തത് 25.38 ലക്ഷത്തിന്റെ ആയിരം രൂപാ നോട്ടുകളാണ്. മാവോയിസ്റ്റ് സംഘടനയാ പീപ്പിൾസ് റിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തലവനായ ദിനേശ് ഗോപയിൽനിന്നാണ് പെട്രോൾ പമ്പുടമസ്ഥനു പണം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. എസിബിഐയുടെ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പണം വെളുപ്പിക്കാനായിരുന്നു പദ്ധതി.

നോട്ടു നിരോധനത്തിനു പിന്നാലെ ആദായനികുതി വകുപ്പു നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയ ജില്ലയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കപ്പെട്ട 11 കോടി രൂപയുടെ നിക്ഷേപത്തിനും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഝാർഖണ്ഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഹസാരിബാഗ്, ചത്ര ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഗയ.

മാവോയിസ്റ്റുകൾ പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന 50 അക്കൗണ്ടുകളുടെ വിവരങ്ങളും ആദായനികുതിവകുപ്പ് പരിശോധിച്ചുവരികയാണ്. എല്ലാത്തിലുംകൂടി നൂറു കോടി രൂപയുടെ പണം ഉണ്ടെന്നു കരുതപ്പെടുന്നു.

മാവോയിസ്റ്റുകൾക്കു മാത്രമല്ല, ജമ്മുകാഷ്മീരിലെ ഭീകരർക്കും നോട്ടു നിരോധനം വലിയ തിരിച്ചടി സമ്മാനിച്ചു. കാഷ്മീരിലെ അക്രമപ്രവർത്തനങ്ങളിലുണ്ടായ കുറവുന്നതന്നെ ഉദാഹരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP