Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഘർവാപ്പസിയിൽ പൗവത്തിൽ തിരുമേനിക്ക് ആശങ്ക; പക്ഷേ മതപരിവർത്തന നിയമം വേണ്ടെന്നും ആർച്ച് ബിഷപ്പ്; നിർബന്ധിത മതമാറ്റമെന്ന പരാതി രാജ്യത്തൊരിടത്തും ഉയർന്നിട്ടില്ലെന്ന് അമിത് ഷാ

ഘർവാപ്പസിയിൽ പൗവത്തിൽ തിരുമേനിക്ക് ആശങ്ക; പക്ഷേ മതപരിവർത്തന നിയമം വേണ്ടെന്നും ആർച്ച് ബിഷപ്പ്; നിർബന്ധിത മതമാറ്റമെന്ന പരാതി രാജ്യത്തൊരിടത്തും ഉയർന്നിട്ടില്ലെന്ന് അമിത് ഷാ

കൊച്ചി: മതപരിവർത്തനത്തിനെതിരെ നിയമമുണ്ടാക്കിയാൽ അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ. എന്നാൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലെ ഘർവാപ്പസിയിൽ ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. അതിനിടെ ഘർ വാപസിയുടെ പേരിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും വിശദീകരിച്ചു.

കത്തോലിക്ക അൽമായ പ്രസിദ്ധീകരണമായ ലെയ്ത്തി വോയിസിലെ ലേഖനത്തിലാണ് മതപരിവർത്തനത്തിന് എതിരെ നിയം വേണ്ടെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ വിശദീകരിച്ചത്. മറ്റൊരു മതവിശ്വാസം സ്വീകരിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യം മൗലികാവകാശമാണ്. മറ്റുസമുദായങ്ങളെ ഇല്ലാതാക്കാൻ ഘർ വാപസി സംഘടിപ്പിക്കുമെന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടാക്കിയ ആശങ്ക ചെറുതല്ലെന്നും ആർച്ച് ബിഷപ്പ് വിശദീകരിക്കുന്നു.

ഒരു മതത്തിന്റെ വിശ്വാസസംഹിതയും സേവനശൈലിയും വിശിഷ്ടമെന്ന് തോന്നുന്നയാൾക്ക് അത് സ്വന്തമാക്കാൻ അവസരം ലഭിക്കുണം. അത് വിലക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. മറ്റൊരു മതം സ്വീകരിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യം മൗലികാവകാശമാണ്. പക്ഷേ ബലം പ്രയോഗിച്ചും കബളിപ്പിച്ചും മതപരിവർത്തനം ചെയ്യുമ്പോഴാണ് അത് നിയമലംഘനമാകുന്നത്. ഇക്കാര്യം സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പക്ഷേ നിർബന്ധിത മതപരിവർത്തനത്തെ ചെറുക്കാനെന്ന പേരിൽ നിയമനിർമ്മാണം നടത്തിയാൽ അത് പലവിധത്തിൽ ദുരുപയോഗം ചെയ്യപ്പെടാൻ കാരണമാകുമെന്നാണ് ആർച്ച് ബിഷപ്പിന്റെ നിലപാട്.

ദുരാരോപണങ്ങൾക്കും കുറ്റം ചുമത്തലിനും പഴുതുണ്ടാക്കാൻ നിയമനിർമ്മാണത്തിലൂടെ പ്രബല സമുദായങ്ങൾക്കും ഭരണപക്ഷത്തുള്ളവർക്കും സാധിക്കും. സ്വതന്ത്രമായ മതപരിവർത്തനത്തെ പോലും തടസപ്പെടുത്താൻ ഭൂരിപക്ഷത്തിലെ തീവ്രവാദികൾക്ക് അതുവഴി സാധിക്കും. ഇങ്ങനെയുള്ള മതപരിവർത്തനത്തെ തടസപ്പെടുത്തുന്ന തീവ്രവാദികൾ കേരളത്തിലുമുണ്ട്. 2011ആകുമ്പോഴേക്കും ഇന്ത്യയിൽ ഹിന്ദുക്കൾ നൂറുശതമാനമാകുമെന്നാണ് ഒരു ആർഎസ്എസ് നേതാവിന്റെ പ്രഖ്യാപനം. ഇത്തരം പ്രഖ്യാപനങ്ങൾ ചെറുന്യൂനപക്ഷങ്ങളിലുണ്ടാക്കുന്ന ആശങ്കയും ചെറുതല്ല. അധികാരകേന്ദ്രങ്ങളിൽ നിന്ന് അടുത്ത കാലത്തുണ്ടായ ചില പ്രഖ്യാപനങ്ങൾ വിരൽ ചൂണ്ടുന്നതും ഈ ദിശയിലാണ്. ഭരണഘടന ഉറപ്പു നൽകുന്ന സാമുഹ്യ ഉടമ്പടികൾക്ക് വിരുദ്ധമാണ് ഇത്തരം കർക്കശ നിലപാടുകളെന്നും മാർ ജോസഫ് പവ്വത്തിൽ ലേഖനത്തിൽ വ്യക്തമാക്കുന്നു.

അതിനിടെ ഘർ വാപസിയുടെ പേരിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് രാജ്യത്തെവിടെയും പരാതികളില്ലെന്നും അദേഹം പറഞ്ഞു. രാജ്യത്തിന്റെ സമഗ്രവികസനം മാത്രമാണ് കേന്ദ്രസർക്കാരിന്റെ അജൻഡയെന്ന് അമിത് ഷാ വിശദീകരിച്ചു. രാജ്യതീരത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ പാക്ക് ബോട്ട് തകർത്തതിന് പിന്നിൽ പ്രവർത്തിച്ച തീരരക്ഷാസേനയെയും സുരക്ഷാ ഏജൻസികളെയും അദ്ദേഹം ബംഗലുരുവിൽ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP