Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമത്തിനെതിരെ പാർലമെന്റ് മാർച്ച്: ജാമിഅ മില്ലിഅ ഇസ്‌ലാമിയ സർവകലാശാല വിദ്യാർത്ഥികളും പൊലീസ് ഏറ്റുമുട്ടി

പൗരത്വ നിയമത്തിനെതിരെ പാർലമെന്റ് മാർച്ച്: ജാമിഅ മില്ലിഅ ഇസ്‌ലാമിയ സർവകലാശാല വിദ്യാർത്ഥികളും പൊലീസ് ഏറ്റുമുട്ടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് അക്രമാസ്‌ക്തമായി. ജാമിഅ മില്ലിഅ ഇസ്‌ലാമിയ സർവകലാശാല വിദ്യാർത്ഥികളും പൊലീസുമാണ് ഏറ്റുമുട്ടിയത്. സർവകലാശാല പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് ഓഖ്‌ലയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ അടുത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞതാണ് സംഘർഷാവസ്ഥക്ക് ഇടയാക്കിയത്. പൊലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രതിഷേധ മാർച്ച് തുടരുകയായിരുന്നു.

നിരവധി പേരാണ് സർവകലാശാലക്ക് പുറത്ത് തിങ്കളാഴ്ച പ്രതിഷേധിച്ചത്. സർവകലാശാല വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടുന്ന ജാമിഅ
കോഓഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമന്റെിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ച ഉടൻ എതിർപ്പുമായി പൊലീസ് രംഗത്തെത്തിയിരുന്നു. മാർച്ചിന് ജാമിഅ നഗർ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ ഉപേന്ദ്ര സിങ് അനുമതി നിഷേധിക്കുകയും ചെയ്തു.

എന്നിരുന്നാലും പ്രതിഷേധക്കാർ തീരുമാനവുമായി മുന്നോട്ടുപോയി. പരീക്ഷ നടക്കുന്നതിനാൽ ഒരു മണിക്കൂർ വൈകിയാണ് മാർച്ച് ആരംഭിച്ചത്. 'ഭരണഘടന നൽകിയ അധികാരത്തോടെ ഞങ്ങൾ മാർച്ച് ചെയ്യും' എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രകടനം. മാർച്ച് തടയാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP