Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'13 ലക്ഷം സിംഹങ്ങളാണ് രാജ്യത്തെ കാക്കാനായി അതിർത്തിയിലുള്ളത്' ; പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി; സൈനികർക്ക് ഊർജമേകുന്ന വരികളുമായി പ്ലക്കാർഡുകൾ; വഡോദര ഗ്രാമത്തിലെ വിവാഹയാത്രയിങ്ങനെ

'13 ലക്ഷം സിംഹങ്ങളാണ് രാജ്യത്തെ കാക്കാനായി അതിർത്തിയിലുള്ളത്' ; പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് നവദമ്പതികളുടെ വിവാഹ റാലി; സൈനികർക്ക് ഊർജമേകുന്ന വരികളുമായി പ്ലക്കാർഡുകൾ; വഡോദര ഗ്രാമത്തിലെ വിവാഹയാത്രയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വഡോദര: പുൽവാമയിൽ കൊലപ്പെട്ട ധീരജവാന്മാർക്ക് നാടു മുഴുവനും കണ്ണീരോടെ ആദരമർപ്പിക്കുകയാണ്. സമാധാനം നഷ്ടപ്പെട്ട കശ്മീരിനായി നാടു മുഴുവനും പ്രാർത്ഥനയുമായി കഴിയവേയാണ് സൈനികർക്ക് ആദരമർപ്പിച്ചുള്ള നവദമ്പതികളുടെ വിവാഹ റാലി നമുക്കേവർക്കും ദേശ സ്‌നേഹം എന്തെന്ന് ഓർമ്മപ്പെടുത്തലാകുന്നത്. ജവാന്മാർക്ക് ആദരമർപ്പിച്ചുള്ള പ്ലക്കാർഡുകളിൽ എഴുതിയിരിക്കുന്ന വരികൾ ദമ്പതികൾ ഹൃദയത്തിൽ നിന്നും എഴുതിയതാണ്.

'ആരാണ് ഇന്ത്യയിൽ 1427 സിംഹങ്ങളേ അവശേഷിക്കുന്നുവെന്ന് പറഞ്ഞത്' ? ഇന്ത്യയെ കാക്കാനായി 13 ലക്ഷം സിംഹങ്ങളാണ് അതിർത്തിയിലുള്ളത്'. പ്ലക്കാർഡുകളിൽ എഴുതിയിരുന്നതിൽ ഏറ്റവും മുഖ്യമായ വരികൾ ദമ്പതികൾ തന്നെയാണ് പിടിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ വഡോദര ഗ്രാമത്തിലെ വിവാഹ റാലിക്ക് രാജ്യം മുഴുവനും അഭിനന്ദനം അറിയിക്കുകയാണ്. വിവാഹ റാലിയിൽ പങ്കെടുത്തവരും പാക്-വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP