Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലയ്ക്കും കാൽപാദത്തിനും ഉന്മേഷം പകരുന്ന ഗോൾഡ് മസാജിന് വെറും നൂറുരൂപ മാത്രം; 300 രൂപയുടെ പ്ലാറ്റിനം മസാജിന്റെ സമയം 20 മിനിറ്റ് വരെ; ഇന്ത്യൻ റെയിൽവെയിൽ യാത്രകൾ ഇനി കൂടുതൽ സുഖകരം; ട്രെയിനുകളിൽ മസാജിങ് സേവനം ലഭ്യമാകുക രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെ; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ

തലയ്ക്കും കാൽപാദത്തിനും ഉന്മേഷം പകരുന്ന ഗോൾഡ് മസാജിന് വെറും നൂറുരൂപ മാത്രം; 300 രൂപയുടെ പ്ലാറ്റിനം മസാജിന്റെ സമയം 20 മിനിറ്റ് വരെ; ഇന്ത്യൻ റെയിൽവെയിൽ യാത്രകൾ ഇനി കൂടുതൽ സുഖകരം; ട്രെയിനുകളിൽ മസാജിങ് സേവനം ലഭ്യമാകുക രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെ; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ട്രെയിൻ യാത്രകളിനി റയിൽവേയ്ക്ക് ഇരട്ടി വരുമാനവും യാത്രക്കാർക്ക് കൂടുതൽ ഉല്ലാസകരവും. ട്രെയിനിലെ ദിവസങ്ങളോളമുള്ള ബോറൻ യാത്ര രസകരമാക്കാനുള്ള പോംവഴിയുമായി ഇന്ത്യൻ റെയിൽവെ. ട്രെയിനുകളിൽ മസാജ് സർവീസ് ഏർപ്പെടുത്തി യാത്രക്കാരുടെ ബോറടി മാറ്റാനാണ് റെയിൽവെയുടെ പദ്ധതി. മസാജിൽ നിന്നും പ്രതിവർഷം 20 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടാക്കമെന്നാണ് റെയിൽവെയുടെ കണക്കു കൂട്ടൽ.

പരീക്ഷണാടിസ്ഥാനത്തിൽ ഇൻഡോറിൽ നിന്നുള്ള 39 ട്രെയിനുകളിൽ റെയിൽവേ മൂന്നാഴ്ചയ്ക്കുള്ളിൽ മസാജ് സൗകര്യം ഒരുക്കും. തലയ്ക്കും കാൽപാദത്തിനും ഉന്മേഷം പകരുന്ന മസാജിന 100 രൂപയാണു നിരക്ക്. പകൽ ആറിനും പത്തിനുമിടയിലാണ് മസാജ്.

ഡെറാഡൂൺ-ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂഡൽഹി -ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ അമൃത്സർ എക്സ്‌പ്രസ് (19325) തുടങ്ങിയവ 39 ട്രെയിനുകളിലാണ് മസാജ് സേവനം നിലവിൽ വരുന്നത്. പശ്ചിമ റെയിൽവെയുടെ രത്‌ലം ഡിവിഷനാണ് 'മസാജ്' നിർദ്ദേശം മുന്നോട്ടുവച്ചത്.

പുതിയ പദ്ധതി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർത്തുമെന്ന് റെയിൽവെ പ്രതീക്ഷിക്കുന്നുണ്ട്. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ. അടുത്ത 20 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കും. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ഈ സേവനം ലഭ്യമാകും. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP