Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിത ലഗേജിന്റ പേരിൽ മൗറീഷ്യസ് പ്രസിഡന്റിനെ എയർപോർട്ടിൽ തടഞ്ഞ് വിമാനത്താവളം അധികൃതർ; ക്ഷേത്രദർശനത്തിനായി എത്തിയ പ്രസിഡന്റ് പൃഥ്വിരാജ് സിങ് രൂപനെയും സംഘത്തേയും തടഞ്ഞത് വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ'; അമിത ലഗേജിന് പൈസ അടയ്ക്കണമെന്നും എയർപോർട്ട് ഉദ്യോഗസ്ഥർ; വിവാദമായതോടെ ഇടപെട്ട് വ്യോമയാന മന്ത്രാലയവും എയർപോർട്ട് അഥോറിറ്റിയും

മറുനാടൻ ഡെസ്‌ക്‌

വരണാസി: അമിത ലഗേജുമായി വരാണാസി എയർപോർട്ടിലെത്തിയ മൗറീഷസ് പ്രസിഡന്റിനെ തടഞ്ഞ് എയർപോർട്ട് അധികൃതർ. രണ്ട് ദിവസത്തെ ഇന്ത്യാസന്ദർശനത്തിനും ക്ഷേത്രദർശനത്തിനുമായി എത്തിയ മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിങ് രരൂപനെയാണ് വാരാണാസി ലാൽബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞത്. അമിത ലഗേജിന് പൈസ കെട്ടിവയ്ക്കണമെന്നും നിർദ്ദേശിച്ചു. വാരാണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് സംഭവമുണ്ടായത്.

ആറംഗ പ്രതിനിധി സംഘത്തോടൊപ്പം രണ്ട് ദിവസം നീണ്ട ക്ഷേത്രദര്ഡശനത്തിനായിട്ടാണ് പ്രസിഡന്റ് പൃഥ്വിരാജ് സിങ് രൂപൻ വാരാണസിയിലേക്ക് എത്തിയത്. എന്നാൽ ലഗേജുകൾ അമിതമായതോടെ തടയുകയായിരുന്നു. പണം അടച്ചാൽ മാത്രമേ യാത്ര അനുവദിക്കു എന്നായിരുന്നു എയർ ഇന്ത്യയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതോടെ ഉടൻ തന്നെ എയർപോർട്ട് ഡയറക്ടർ ആകാശ് ദീപ് മാത്തൂർ ഇടപെടുകയായിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് കൗശൽരാജ് ശർമയും എയർപോർട്ട് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമായിട്ടുള്ള പരിശോധന മാത്രമാണ് നടത്തിയതെന്നാണ് എയർപോർട്ട് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയത്. എന്നാൽ എയർപോർട്ട് ഉേേദ്യാഗസ്ഥരുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലവും രംഗത്തെത്തി. രാജ്യത്തേക്ക് വരുന്ന വിശിഷ്ടാതിധിയോട് ചാർജുകൾ ആവശ്യപ്പെടരുതെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP