Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ മോദിയും അമിത്ഷായും രാഷ്ട്രീയ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് മായാവതി; ദേശീയ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ നിർണായക പ്രസ്താവനയുമായി ബിഎസ്‌പി നേതാവ്

കർണാടകയിൽ മോദിയും അമിത്ഷായും രാഷ്ട്രീയ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് മായാവതി; ദേശീയ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിനിടെ നിർണായക പ്രസ്താവനയുമായി ബിഎസ്‌പി നേതാവ്

ലക്‌നൗ: കർണാടകയിൽ രാഷ്ട്രീയ അട്ടിമറിക്ക് മോദിയും അമിത്ഷായും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മായാവതി. യെദിയൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യംകൂടി മുൻനിർത്തി മായാവതി രംഗത്തുവന്നതോടെ യുപിയിൽ താൻ ബിജെപി വിരുദ്ധ ചേരിക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയായി ഇത്. എസ് പി നേതാവ് അഖിലേഷ് യാദവും മായാവതിയും കൈകോർത്തതോടെ യുപിയിൽ ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ മങ്ങുകയാണെന്ന വിലയിരുത്തലുകൾ വന്നിരുന്നു. ഇതിനിടെയാണ് മായാവതി കർണാടക വിഷയത്തിൽ മോദിക്കെതിരെയും അമിത്ഷായ്‌ക്കെതിരെയും രംഗത്തുവരുന്നത്.

കർണാടകയിൽ സംഭവിച്ച കാര്യങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണെന്ന് ബി.എസ്‌പി നേതാവ് മായാവതി ആരോപിച്ചു. രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും പിടിച്ചെടുത്ത് ദുരുപയോഗം ചെയ്യുകയാണ് മോദിയും അമിത് ഷായെന്നും അവർ പറഞ്ഞു.

അവർ ഗവർണറെ വരെ സ്വാധീനിച്ചു. ഗവർണറുടെ ഓഫിസിന്റെ പ്രവർത്തനങ്ങളിൽ വരെ ഇടപെട്ടു. അവരുടെ ഗൂഢാലോചന വിജയിച്ചില്ലെന്നതിൽ കാര്യമില്ല. അവർ എംഎ‍ൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചു. സുപ്രീം കോടതി വരെ അവരെ ഗുരുതരമായാണ് കണ്ടത്. ഇത്രയും വലിയൊരു തിരിച്ചടിയിൽ ബിജെപി അവരുടെ 2019ലെ തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടതാണെന്നും മായാവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP