Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഗീത ലോകത്ത് നിന്നുകൂടി മീ ടു വെളിപ്പെടുത്തലുകളുടെ സ്വരം; മീ ടുവിന്റെ പശ്ചാത്തലത്തിൽ ഏഴ് സംഗീതജ്ഞരെ വിലക്കി മദ്രാസ് മ്യൂസിക്ക് അക്കാദമി; മീ ടു നല്ല ആശയമാണെന്നും ചിലർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സംഗീതജ്ഞൻ രവികിരൺ; പ്രതികരണം നടത്തിയത് മാർഗഴി മ്യൂസിക്ക് സീസണിൽ നിന്നും പുറത്തായതിന് പിന്നാലെ

സംഗീത ലോകത്ത് നിന്നുകൂടി മീ ടു വെളിപ്പെടുത്തലുകളുടെ സ്വരം;  മീ ടുവിന്റെ പശ്ചാത്തലത്തിൽ ഏഴ് സംഗീതജ്ഞരെ വിലക്കി മദ്രാസ് മ്യൂസിക്ക് അക്കാദമി; മീ ടു നല്ല ആശയമാണെന്നും ചിലർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സംഗീതജ്ഞൻ രവികിരൺ; പ്രതികരണം നടത്തിയത് മാർഗഴി മ്യൂസിക്ക് സീസണിൽ നിന്നും പുറത്തായതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബോളിവുഡിലും രാഷ്ട്രീയത്തിലും മാത്രമല്ല സംഗീത ലോകത്തും മീ ടു വെളിപ്പെടുത്തലുകളുടെ സ്വരമാണ് ഇപ്പോൾ കേൾക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഏഴ് സംഗീതജ്ഞരെ മാർഗഴി സംഗീതോത്സവത്തിൽ നിന്നും മദ്രാസ് മ്യൂസിക്ക് അക്കാദമി വിലക്കുകയും ചെയ്തിരുന്നു. ഒ.എസ് ത്യാഗരാജൻ, എൻ. രവികിരൺ, ശ്രീമുഷ്ണം വി രാജ റാവു, മണ്ണാർഗുഡി എ ഈശ്വരൻ, നാഗൈ ശ്രീറാം, ആർ.രമേശ്, തിരുവാരൂർ വൈദ്യനാഥൻ എന്നിവരെയാണ് വിലക്കിയത്. വരുന്ന ഡിസംബറിലാണ് ഈ വർഷത്തെ മാർഗഴി മ്യൂസിക്ക് സീസൺ നടക്കുന്നത്.

വിലക്കിയതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണം സംഗീതജ്ഞൻ രവികിരൺ നിഷേധിച്ചിരുന്നു. മാത്രമല്ല ആരോപണം തെളിയുന്നത് വരെ ഇനി ഒരു സംഗീത പരിപാടിയും നടത്തില്ലെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. മീ ടൂ ഒരു നല്ല ആശയമാണ്. എന്നാൽ ചിലർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. താൻ സമൂഹത്തിന് എതിരെ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും രവികിരൺ വ്യക്തമാക്കി.

കർണാടിക് സംഗീത ലോകത്തെ മുതിർന്ന സംഗീതജ്ഞർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ആഴ്ചകളായി കർണാടിക് സംഗീത ലോകത്തുനിന്ന് മീ ടൂ ആരോപണം ഉയരുന്നുണ്ട്. പേരുവെളിപ്പെടുത്താത്ത ചില വിദ്യാർത്ഥിനികൾ സംഗീതജ്ഞർ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചിരുന്നു. തങ്ങൾ നേരിട്ട ദുരനുഭവം സധൈര്യം വെളിപ്പെടുത്തിയവർക്കൊപ്പമാണ് അക്കാദമിയെന്ന് പ്രസിഡന്റ് എൻ മുരളി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP