Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേധാ പട്കറുടെ പാസ്‌പോർട്ട് റദ്ദാക്കിയേക്കും; നടപടി നർമദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ; അപേക്ഷ നൽകിയപ്പോൾ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; നിഷേധിച്ച് മേധാ പട്കർ

മേധാ പട്കറുടെ പാസ്‌പോർട്ട് റദ്ദാക്കിയേക്കും; നടപടി നർമദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ; അപേക്ഷ നൽകിയപ്പോൾ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; നിഷേധിച്ച് മേധാ പട്കർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സാമൂഹികപ്രവർത്തകയും നർമദാ ബച്ചാവോ ആന്തോളൻ നേതാവുമായ മേധാ പട്കറുടെ പാസ്‌പോർട്ട് റദ്ദുചെയ്യാനൊരുങ്ങി മുംബൈ റീജ്യണൽ പാസ്‌പോർട്ട് ഓഫീസ്.മേധയ്‌ക്കെതിരേ നിലവിൽ എത്ര കേസുകളുണ്ടെന്ന് വ്യക്തമാക്കാൻ മുംബൈ റീജ്യണൽ പാസ്‌പോർട്ട് ഓഫീസ് മധ്യപ്രദേശ് ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു.നർമദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിലാണ് നടപടി.

പാസ്‌പോർട്ടിന് അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ മറച്ചുവെച്ചെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം.ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 18-ന് മേധാ പട്കർക്ക് റീജ്യണൽ പാസ്‌പോർട്ട് ഓഫീസർ കാരണംകാണിക്കൽ നോട്ടീസും നൽകി. ഒൻപത് ക്രിമിനൽ കേസുകളാണ് നിലവിലുള്ളതെന്നാണ് നോട്ടീസിൽ പറയുന്നത്. വിവരങ്ങൾ മറച്ചുവച്ചാണ് മേധാ പട്കർ പാസ്‌പോർട്ട് എടുത്തതെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ സഞ്ജീവ് ഝാ നൽകിയ പരാതിയിലാണ് നടപടി.

അതേസമയം, അപേക്ഷ നൽകുമ്പോൾ തനിക്കെതിരെ കേസുകളൊന്നും നിലനിന്നിരുന്നില്ലെന്ന് താൻ ആർ.പി.ഒയ്ക്ക് മറുപടി നൽകിയെന്ന് മേധാ പട്കർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തനിക്കെതിരെ മാത്രമായിട്ട് കേസുകൾ ഇല്ലെന്നും കുറേയാളുകൾക്കെതിരെ എടുത്ത കേസുകൾ മാത്രമാണ് ഉള്ളതെന്നും മേധാ പറയുന്നു. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ തങ്ങൾ പുതുക്കി നൽകുകയായിരുന്നെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നും മഹാരാഷ്ട്രയിൽ കേസുകളുണ്ടോയെന്ന് പൊലീസിനോട് അന്വേഷിച്ചിരുന്നെന്നും എന്നാൽ സംസ്ഥാനത്ത് ഒന്നും നിലവിലില്ലെന്നാണ് പൊലീസ് മറുപടി നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP