Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശ്യ മരുന്നുകളുടെ വിലയിൽ 50% വർധന; മലേറിയ മരുന്നിനുൾപ്പടെ ഇനി തീ വില

അവശ്യ മരുന്നുകളുടെ വിലയിൽ 50% വർധന; മലേറിയ മരുന്നിനുൾപ്പടെ ഇനി തീ വില

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിസിജി വാക്‌സിൻ അടക്കം 21 അവശ്യ മരുന്നുകളുടെ വിലയിൽ 50% വർധന നിലവിൽ വന്നു. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റിയുടെ വിജ്ഞാപനത്തിൽ മലേറിയയ്ക്കുള്ള ക്ലോറോകൈ്വൻ, കുഷ്ഠത്തിനുള്ള ഡാപ്‌സോൺ, വൈറ്റമിൻ സി, വയറിളക്കത്തിനും മറ്റും ഉപയോഗിക്കുന്ന മെട്രോനൈഡസോൾ എന്നിവ വില കൂടുന്നവയിൽ ഉൾപ്പെടും.

ഘടകവസ്തുക്കളുടെ വില കൂടിയതുമൂലം ഈ മരുന്നുകൾ ഉൽപാദിപ്പിക്കാൻ നിർമ്മാതാക്കൾ വിമുഖത കാട്ടുന്നതു പരിഗണിച്ചാണു നടപടിയെന്നാണ് അഥോറിറ്റിയുടെ വിശദീകരണം. ബിസിജി വാക്‌സിൻ വില 8.75 രൂപ മെട്രോനൈഡസോൺ (400 മി.ഗ്രാം) 1.25 രൂപ, ക്ലോറോകൈ്വൻ 1.16 രൂപ, വൈറ്റമിൻ സി (500 മി.ഗ്രാം) 1.34 രൂപ എന്നിങ്ങനെയാണു നിലവിലുള്ള വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP