Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്നു സൂപ്പർമാർക്കറ്റുകളിലും മരുന്നുകൾ; കേന്ദ്രം മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കുന്നു; ഒടിസി മരുന്നുകൾ വിൽക്കാൻ ഫാർമസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട; ലൈസൻസ് നിർബന്ധം

വരുന്നു സൂപ്പർമാർക്കറ്റുകളിലും മരുന്നുകൾ; കേന്ദ്രം മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കുന്നു; ഒടിസി മരുന്നുകൾ വിൽക്കാൻ ഫാർമസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട; ലൈസൻസ് നിർബന്ധം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; സൂപ്പർമാർക്കറ്റുകൾ വഴിയും മരുന്നുകൾ വിൽക്കാൻ അനുവദിക്കുന്ന കാര്യം അകലെയല്ല. ഇതിനായി കേന്ദ്ര കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സൂപ്പർമാർക്കറ്റുകളിലും മരുന്നു ലഭ്യമാകുന്ന കാലം വിദൂരമല്ലെന്നതിന്റെ സൂചനകൾ നൽകി ഓവർ ദ് കൗണ്ടർ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കുന്നു.ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് നടപടി. ഒടിസി 1, ഒടിസി 2 എന്നീ പേരുകളിൽ തയാറാക്കുന്ന രണ്ടു പട്ടികകളിലെ മരുന്നുകൾ വിൽക്കാൻ ഫാർമസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട. എന്നാൽ ലൈസൻസ് വേണം.

ഔഷധ മേഖലയിലെ സർക്കാരിന്റെ പരമോന്നത ഉപദേശക സമിതിയായ ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡും (ഡിടിഎബി) തുടർന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നിർദ്ദേശം അംഗീകരിക്കുന്നതോടെ തീരുമാനം നടപ്പാകും.സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് ആരോഗ്യവകുപ്പു മുൻപ് അനുമതി നൽകിയിരുന്നു.

ആദ്യഘട്ടത്തിൽ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന ഒടിസി മരുന്നുകൾ പിന്നീട് സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ചില്ലറ വിൽപനകേന്ദ്രങ്ങളിലും ലഭ്യമാകും.ഒടിസി മരുന്നുകൾ ഏതൊക്കെയാണെന്നു സർക്കാർ നിർവചിക്കണമെന്നു ഡ്രഗ് കൺസൽട്ടേറ്റിവ് കമ്മിറ്റി (ഡിസിസി) കഴിഞ്ഞ മാസം ശുപാർശ ചെയ്തിരുന്നു. മരുന്നിന്റെ സ്വഭാവം, സുരക്ഷ, ലഭ്യത, ദുരുപയോഗം ചെയ്യാനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കി സർക്കാർ രണ്ട് പട്ടികകൾ തയാറാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP