Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡേറ്റിങ്ങും ഒരു സാമൂഹ്യ സേവനം; വർഷത്തിൽ 365 സ്ത്രീകളുമായി ഡേറ്റിങ് നടത്തി റെക്കോർഡിടാൻ ചെന്നൈ സ്വദേശി സുന്ദർരാമു

ഡേറ്റിങ്ങും ഒരു സാമൂഹ്യ സേവനം; വർഷത്തിൽ 365 സ്ത്രീകളുമായി ഡേറ്റിങ് നടത്തി റെക്കോർഡിടാൻ ചെന്നൈ സ്വദേശി സുന്ദർരാമു

ചെന്നൈ: സ്ത്രീകളുമൊത്തുള്ള ഡേറ്റിങ്ങാണ് ചെന്നൈ സ്വദേശിയായ 35കാരൻ സുന്ദർ രാമുവിന്റെ ഇഷ്ട വിനോദം. എന്നാൽ, വെറുതെ സ്ത്രീകളുമായി ചുറ്റിയടിച്ച സമയം കളയാൻ വേണ്ടി മാത്രമല്ല ഈ വിനോദമെന്നാണ് സുന്ദർ രാമു പറയുന്നത്. സാമൂഹ്യനന്മ ലക്ഷ്യമിട്ടാണത്രെ ഇയാളുടെ ഊരുചുറ്റൽ.

അവശതയനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക എന്ന വലിയ ഉദ്ദേശ്യത്തിനപ്പുറം ഒന്നും സ്ത്രീകളുമൊത്തുള്ള ഡേറ്റിങ്ങിലൂടെ ആഗ്രഹിക്കുന്നില്ലെന്നാണ് സുന്ദർ രാമു പറയുന്നത്. ഈ വർഷം 365 സ്ത്രീകളുമായി ചുറ്റിയടിച്ച് റെക്കോർഡിടുകയും സുന്ദറിന്റെ ലക്ഷ്യമാണ്. അതായത് ദിവസം ഒരു സ്ത്രീ എന്ന കണക്കിൽ.

തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇതുവരെ 110 പേരുമായി കറങ്ങിയടിച്ചു നടന്നതായാണ് ഇയാൾ പറയുന്നത്. നടനും ഫോട്ടോഗ്രാഫറുമാണ് സുന്ദർരാമു. ഭക്ഷണം കഴിക്കാനായി സ്ത്രീകളുമൊത്ത് പോകുന്ന ഇയാൾ അവരുടെ ചെലവിലാകും ഓരോ ദിവസവും കഴിയുക. ഇതിലൂടെ തന്റെ പോക്കറ്റിലിരിക്കുന്ന പണം വിവിധ എൻജിഒകളുടെ തണലിൽ കഴിയുന്ന കുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനായി നൽകുകയാണ് സുന്ദർ ചെയ്യുന്നത്.

ഇയാൾക്കൊപ്പം ചുറ്റിയടിച്ച സ്ത്രീകളുടെ കാര്യത്തിലുമുണ്ട് പ്രത്യേകതകൾ. സിനിമാ നടിമാർ മുതൽ 105 വയസുകാരിവരെയുള്ളവർ സുന്ദറിനൊപ്പം കറങ്ങാൻ എത്തിയിട്ടുണ്ട്.

പുതുച്ചേരിക്കാരിയായ 105 വയസുള്ള അമ്മൂമ്മയാണ് ഇയാൾ ഡേറ്റ് ചെയ്തതിൽ ഏറ്റവും പ്രായംകൂടിയ സ്ത്രീ. ഏറ്റവും പ്രായം കുറഞ്ഞത് ഒരു 21കാരിയും. നടിമാരായ ശ്രിയ ശരൺ, വിമല രാമൻ എന്നിവരുമൊത്തുള്ള ഡേറ്റിങ്ങിന്റെ ചിത്രങ്ങളും ഇയാളുടെ പക്കലുണ്ട്.

ഇയാളുടെ ഒപ്പം കറങ്ങിയതിന്റെ അനുഭവങ്ങൾ ചിലർ തങ്ങളുടെ ബ്ലോഗുകളിലും കുറിച്ചിട്ടുണ്ട്. ഒരു യുവതി ഇയാളുടെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ വച്ച് ഒരു വിഭവം തയ്യാറാക്കിക്കൊടുത്തതായും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP