Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിസഭാ രൂപവൽക്കരണം: അവകാശമുന്നയിച്ചു മെഹബൂബ മുഫ്തി ഗവർണറെ കണ്ടു

ജമ്മു: ജമ്മു കാശ്മീരിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് നിയുക്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പി.ഡി.പി ബിജെപി സംഘം ഗവർണർ എൻ.എൻ.വോറയെ കണ്ടു. സർക്കാർ രൂപീകരണത്തിന് അനുകൂല നിലപാടെടുത്ത ബിജെപിയെ മെഹബൂബ മുഫ്തി അഭിനന്ദിച്ചു. സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്തുന്നതിനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യവും വിശ്വാസവും ഉറപ്പിക്കുന്നതിനും സമഗ്ര വികസനത്തിനും ആണ് സർക്കാർ ലക്ഷ്യമിടുകയെന്ന് മെഹബൂബ വ്യക്തമാക്കി. സത്യപ്രതിജ്ഞ തീയതി സംബന്ധിച്ച് ഉടൻ തീരുമാനമാകുമെന്നും മെഹബൂബ അറിയിച്ചു. ബിജെപി നിയമസഭാകക്ഷിതാവ് നിർമൽ സിങ് അടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നു. സർക്കാരിന് പിന്തുണ വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് നിർമൽ സിംഗും ഗവർണർക്ക് കൈമാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP