Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിച്ചു പൂസായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയപ്പോൾ പൊലീസ് പൊക്കി അകത്താക്കി; സ്റ്റേഷനിൽ കോൺസ്റ്റബിളിന് നേരെ സിനിമാക്കാരന്റെയും വനിതാ സുഹൃത്തിന്റെയും കയ്യാങ്കളി; റോഡിൽ നാശനഷ്ടമുണ്ടാക്കിയതിന് പിന്നാലെ പൊലീസ് സ്‌റ്റേഷനും അടിച്ച് തകർത്ത് സുഹൃത്തുക്കളുടെ വിളയാട്ടം

അടിച്ചു പൂസായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയപ്പോൾ പൊലീസ് പൊക്കി അകത്താക്കി; സ്റ്റേഷനിൽ കോൺസ്റ്റബിളിന് നേരെ സിനിമാക്കാരന്റെയും വനിതാ സുഹൃത്തിന്റെയും കയ്യാങ്കളി; റോഡിൽ നാശനഷ്ടമുണ്ടാക്കിയതിന് പിന്നാലെ പൊലീസ് സ്‌റ്റേഷനും അടിച്ച് തകർത്ത് സുഹൃത്തുക്കളുടെ വിളയാട്ടം

മറുനാടൻ ഡെസ്‌ക്‌

 

ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്റെ നേർക്ക് സിനിമാക്കാരന്റെയും വനിതാ സുഹൃത്തിന്റെയും കയ്യാങ്കളി. അമിതമായി മദ്യപിച്ച് വാഹനമോടിച്ച ഇവർ അപകടമുണ്ടാക്കിയതിന് പിന്നാലെ ഇരുവരേയും പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിൽ എത്തിച്ചു. എന്നാൽ ഇവർ സ്‌റ്റേഷനിലെത്തിയ ഉടൻ കോൺസ്റ്റബിളിനെ കയ്യേറ്റം ചെയ്യുകയും സ്‌റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു.

ഞായറാഴ്ചയാണ് ഇവർ സ്റ്റേഷൻ ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ഇവർ റോഡിൽ അപകടമുണ്ടാക്കിയത്. ഇതേ തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും കാറിന്റെ ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവർ മദ്യലഹരിയിൽ ആയിരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ സിനിമകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്നയാളാണ് യുവാവ്. നന്നായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷൻ പരിസരങ്ങളിലെ സാധന സാമഗ്രികൾ ഇവർ തകർക്കുകയും ഇത് തടയാൻ ശ്രമിച്ച കോൺസ്റ്റബിളിനെ തല്ലുകയും ചെയ്തിരുന്നു. അപകടകരമായി രീതിയിൽ വാഹനം ഓടിച്ചതിനും ആക്രമിച്ചതിനും ഇരുവർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP