Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് പശുവിന്റെ പേരിൽ വീണ്ടും അരും കൊല; സംഭവം നടന്നത് 50കാരനെ പശുകടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലികൊന്ന് ഒരു വർഷം പിന്നിട്ടപ്പോൾ ;ലോക് സഭയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വൻ ചർച്ചയായി മണിക്കൂറുകൾക്കകം ക്രൂരമായ കൊലപാതകം

രാജ്യത്ത് പശുവിന്റെ പേരിൽ വീണ്ടും അരും കൊല; സംഭവം നടന്നത് 50കാരനെ പശുകടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലികൊന്ന് ഒരു വർഷം പിന്നിട്ടപ്പോൾ ;ലോക് സഭയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വൻ ചർച്ചയായി മണിക്കൂറുകൾക്കകം ക്രൂരമായ കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

ആൾവാർ: പശുവിനെ കടത്തിയെന്നാരോപിച്ച് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകം. രാജസ്ഥാനിലെ ആൾവാറിലാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. അക്‌ബർ ഖാൻ എന്നയാൾ രണ്ടു പശുക്കളുമായി പോകുന്നതിനിടെയാണ് സംഭവം. ആൾവാറിലെ രാംഗഡ് എന്ന സ്ഥലത്തു വച്ച് വെള്ളിയാഴ്‌ച്ച വൈകിട്ടാണ് അക്‌ബർഖാനെ ജനക്കൂട്ടം ആക്രമിച്ചത്.

ഹരിയാനയിലെ കൊൽഗാൻ എന്ന ഗ്രാമത്തിൽ നിന്നും ഇദ്ദേഹം പശുക്കളമായി വരികയായിരുന്നു. ഇദ്ദേഹത്തെ കണ്ടയുടൻ ആളുകൾ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു.അക്‌ബറിന്റെ മൃതദ്ദേഹം ആൽവാറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് തന്നെ കഴിഞ്ഞ വർഷം ഇതേ ദിവസം പശുക്കടത്താരോപിച്ച് ആൾക്കൂട്ടം 50കാരനെ തല്ലിക്കൊന്നിരുന്നു.

ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടയിലും ആൾക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ചൂടേറിയ ചർച്ച നടന്നിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്കകമാണ് ആൽവാറിൽ അരും കൊലപാതകം നടന്നത്. വ്യാജമായ വാട്‌സാപ്പ് സന്ദേശങ്ങൾ കാരണം രാജ്യത്ത് നിരവധി പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP