Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യ മട്ടൻ കറിയുണ്ടാക്കാൻ വൈകി, കലിപൂണ്ട യുവാവ് നാലു വയസുകാരിയെ തല്ലിക്കൊന്നു ! സംഭവം പാറ്റ്‌നയിലെ ഫാകിർടോലി ഗ്രാമത്തിൽ; ഭാര്യയുടെ പരാതിക്ക് പിന്നാലെ 40കാരൻ പൊലീസ് പിടിയിൽ; അടിയേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ അറിയിച്ചത് 'മരണവാർത്ത'

ഭാര്യ മട്ടൻ കറിയുണ്ടാക്കാൻ വൈകി, കലിപൂണ്ട യുവാവ് നാലു വയസുകാരിയെ തല്ലിക്കൊന്നു ! സംഭവം പാറ്റ്‌നയിലെ ഫാകിർടോലി ഗ്രാമത്തിൽ; ഭാര്യയുടെ പരാതിക്ക് പിന്നാലെ 40കാരൻ പൊലീസ് പിടിയിൽ; അടിയേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ അറിയിച്ചത് 'മരണവാർത്ത'

മറുനാടൻ ഡെസ്‌ക്‌

പർണിയ: പിതാവിന്റെ മുൻകോപം നാലുവയസുകാരിയുടെ ജീവനെടുത്തു. അതും നിസാര കാരണം മൂലം. ഭാര്യ മട്ടൻ കറിയുണ്ടാക്കാൻ അൽപം വൈകിയെന്ന കാരണത്താലാണ് യുവാവിന്റെ ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിൽ ദേഷ്യം വന്ന യുവാവ് കുരുന്നിനെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു.  ബിഹാറിലെ പാറ്റയിൽ നിന്നും 360 കി.മീ അകലെ ഫാകിർടോലി ഗ്രാമത്തിലാണ് കരളുരുക്കുന്ന സംഭവം അരങ്ങേറിയത്. ബുധനാഴ്‌ച്ച പകലായിരുന്നു പിതാവിന്റെ ക്രൂരകൃത്യം. യുവതിയുടെ പരാതിക്ക് പിന്നാലെ ഇവരുടെ ഭർത്താവ് ശംഭുലാൽ ശർമ്മയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

ഏറെ നാളുകളായി ഗുജറാത്തിലാണ് ശർമ്മ ജോലി ചെയ്തിരുന്നത്. നാട്ടിലെ ഉത്സവം പ്രമാണിച്ച് ഗ്രാമത്തിലെത്തിയപ്പോഴാണ് തന്റെ മട്ടൻ പ്രിയം സാധിച്ച് തരാൻ ഭാര്യയോട് ആവശ്യപ്പെട്ടത്. പറഞ്ഞ സമയത്തിനുള്ളിൽ മട്ടൻ പാചകം ചെയ്യാൻ ഭാര്യയ്ക്ക് കഴിയാതെ വന്നതോടെ ഇദ്ദേഹം കോപപ്പെടുകയും മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ ശർമ്മ തലങ്ങും വിലങ്ങും മർദ്ദിക്കുകയുമായിരുന്നു.

കുഞ്ഞ് അബോധാവസ്ഥയിൽ നിലത്തുവീണപ്പോൾ മാത്രമാണ്  ഗുരുതരമായി പരുക്കേറ്റ കാര്യം ശർമ്മ മനസിലാക്കുന്നത്.  ഉടനെ മകളെ അമോറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. രംഗം വഷളായതോടെ കുട്ടിയുടെ ശരീരം ആശുപത്രിയിൽ ഉപേക്ഷിച്ച് ശർമ്മ കടന്നുകളഞ്ഞു. ഇതിന് പിന്നാലെ ഭാര്യ പരാതി നൽകുകയും ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP