Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവ്‌നിയുടെ രക്തത്തിന് നീതി ലഭിക്കാൻ പോരാട്ടത്തിനുറച്ച് മേനകാ ഗാന്ധി ! മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നത് വൻ വിവാദത്തിലേക്ക് ; 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന പെൺകടുവയെ വെടിവെച്ച് കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടത് ഒരു മാസം മുൻപ്; മഹാരാഷ്ട്ര സർക്കാരിനെതിരെ മേനക പോരിനിറങ്ങുമ്പോൾ ആരോടൊപ്പം നിൽക്കണമെന്ന കുരുക്കിൽ ബിജെപി നേതൃത്വം

അവ്‌നിയുടെ രക്തത്തിന് നീതി ലഭിക്കാൻ പോരാട്ടത്തിനുറച്ച് മേനകാ ഗാന്ധി ! മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നത് വൻ വിവാദത്തിലേക്ക് ; 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന പെൺകടുവയെ വെടിവെച്ച് കൊല്ലാൻ സുപ്രീം കോടതി  ഉത്തരവിട്ടത് ഒരു മാസം മുൻപ്; മഹാരാഷ്ട്ര സർക്കാരിനെതിരെ മേനക പോരിനിറങ്ങുമ്പോൾ ആരോടൊപ്പം നിൽക്കണമെന്ന കുരുക്കിൽ ബിജെപി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അവ്‌നിയുടെ രക്തത്തിന് നീതി ലഭിക്കാൻ പോരാട്ടത്തിനുറച്ച് മൃഗസ്‌നേഹിയും കേന്ദ്ര ശിശുക്ഷേമ  മന്ത്രിയുമായ മേനക ഗാന്ധി. ഏതാനും ദിവസം മുൻപാണ് അവ്‌നിയെന്ന പെൺകടുവയെ വെടിവച്ച് കൊന്നത്. 13 പേരെ കൊലപ്പെടുത്തി അവ്‌നി സംഹാര താണ്ഡവമാടുന്നുവെന്ന് വാർത്തകളിലും നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. ഇതിന് പിന്നാലെയാണ് കടുവയെ വെടി വച്ചു കൊന്ന സംഭവം വൻ വിവാദത്തിലേക്ക് കടക്കുന്നത്. വെള്ളിയാഴ്‌ച്ച രാത്രിയായിരുന്നു യവത്മാൽ ജില്ലയിൽ വച്ച് അവ്‌നിയെ വെടി വച്ച് കൊന്നത്. ഇവിടത്തെ ബൊറാട്ടി വനത്തിലാണ് ജനങ്ങൾക്ക് ഭീഷണിയായി അവ്‌നി എന്ന് പെൺകടുവയുണ്ടായിരുന്നത്.

കടുവയുടെ ആക്രമണത്തിൽ ഇവിടെ മരണസംഖ്യ കൂടുന്നുവെന്ന പരാതി ശക്തമായതോടെയാണ് അവ്‌നിയെ വെടിവച്ച് കൊല്ലാൻ സുപ്രീം കോടതി ഒക്ടോബറിൽ ഉത്തരവിട്ടത്. മേനക ഗാന്ധിയോടൊപ്പം നിരവധി മൃഗസ്‌നേഹി സംഘടനകളും മഹാരാഷ്ട്രാ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവ്‌നിയെ വെടിവച്ചു കൊന്ന നടപടിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മേനക രംഗത്തെത്തുമ്പോൾ ആരോടോപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി നേതൃത്വം. കടുവയെ വെടിവച്ച് കൊല്ലുന്നതിനെതിരെ മൃഗസ്‌നേഹികളുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പുണ്ടായിരുന്നു.

എന്നാൽ ഈ വികാരം മാനിക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട സംസ്ഥാന വനംമന്ത്രിയുടെ നടപടിയിൽ ഖേദമുണ്ടെന്ന് മേനകാ ഗാന്ധി ട്വിറ്ററിൽ കുറിച്ചതോടെയാണ് മേനകയും സർക്കാരും തുറന്ന പോരിന് ഒരുങ്ങുകയാണെന്ന സൂചനകൾ പുറത്ത് വരുന്നത്. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ ഈ നിഷ്ഠുര കൊലപാതകത്തിലൂടെ ചെയ്തിരിക്കുന്നതെന്നും മേനക ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി വിഷയം സംസാരിക്കുമെന്നും ഇതിൽ നിയമപരമായ എല്ലാ നടപടികളും എടുക്കുമെന്നും മേനകാ ഗാന്ധി പറഞ്ഞു.

വിവാദ ഷാർപ്ഷൂട്ടർ ഷഫാഅത്ത് അലി ഖാനെയും മകനെയും ദൗത്യം ഏൽപിച്ചതും പ്രതിഷേധാർഹമായ നടപടിയാണ്. മൂന്നു കടുവകളെയും 10 പുലികളെയും ഏതാനും ആനകളെയും മുന്നൂറോളം കാട്ടുപന്നികളെയും കൊന്നയാളാണ് ഖാനെന്നും അവർ ആരോപിച്ചു. അമ്മയില്ലാതായതോടെ, 10 മാസം മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും അവർ ആശങ്കപ്പെട്ടു.മഹാരാഷ്ട്രാ വനംമന്ത്രി മുംഗന്തിവാർ ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ്. മയക്കുവെടി വെച്ച് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കടുവ ജീവനക്കാർക്കു നേരെ കുതിക്കുകയായിരുന്നുവെന്നും തുടർന്നാണ് കൊല്ലേണ്ടിവന്നതെന്നും വനംമന്ത്രി പറയുന്നു.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന 'പെറ്റ'എന്ന സംഘടനയും സർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വേട്ടക്കാരന്റെ ചോരക്കൊതിയാണ് ഈ നിയമവിരുദ്ധ കൊലപാതകത്തിന് കാരണമായതെന്ന് അവരും കുറ്റപ്പെടുത്തുന്നു.നേരത്തെ തന്നെ അവ്നിയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാൽ മതിയെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി മൃഗസ്നേഹികളും രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് 9000 പേർ ഒപ്പിട്ട ഹരജിയും സമർപ്പിച്ചിരുന്നു.

തിപേശ്വർ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായിരുന്നു അവ്നിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. കർഷകരാണ് ഈ മേഖലയിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും. ടി1 എന്ന ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന അവ്നിയുടെ ആക്രമണത്തിൽ പതിമൂന്ന് കർഷകർ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 2012 ലാണ് അവ്നിയെ മേഖലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം മാത്രം അഞ്ച് ഗ്രാമീണർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണം രൂക്ഷമായതിനെ തുടർന്ന് കടുവക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിരുന്നു. തെർമൽ ഇമേജിങ്ങ് സംവിധാനമുള്ള ഡ്രോണുകൾ, ആനകൾ, ലോകപ്രശസ്തരായ കടുവ പിടുത്തക്കാർ, അവരെ സഹായിക്കാൻ 150 ഓളം ഏറ്റുമുട്ടൽ വിദഗ്ദ്ധർ, ഗ്ലൈഡറുകൾ തുടങ്ങി സാങ്കേതിക വിദ്യകളുടെ നീണ്ട നിര തന്നെ കടുവയെ പിടികൂടുന്നതിനായി ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP