Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീ ടുക്കാരെ 'വഴിപിഴച്ച മനസ്സുള്ള'വരെന്ന് വിളിച്ച കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ കുടുങ്ങിയേക്കും; കാമ്പയിൻ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിച്ചു; ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതെന്നും രാധാകൃഷ്ണൻ; മന്ത്രിക്കെതിരെ വൻ പ്രതിഷേധം

മീ ടുക്കാരെ 'വഴിപിഴച്ച മനസ്സുള്ള'വരെന്ന് വിളിച്ച കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ കുടുങ്ങിയേക്കും; കാമ്പയിൻ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിച്ചു; ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതെന്നും രാധാകൃഷ്ണൻ; മന്ത്രിക്കെതിരെ വൻ പ്രതിഷേധം

ന്യൂഡൽഹി: 'മീ ടൂ' കാമ്പയിനെതിരെ വിവാദ പരാമർശവുമായെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ കുടുങ്ങിയേക്കും. 'വഴിപിഴച്ച മനസ്സുള്ള'വരാണ് മി ടൂ കാമ്പയിൻ ആരംഭിച്ചതെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. വർഷങ്ങൾ മുൻപ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെ

കേന്ദ്ര മന്ത്രി എം ജെ അക്‌ബർ അടക്കമുള്ളവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രി വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

'പലരും ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. 'അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒന്നിച്ച് കളിക്കുമ്പോൾ സംഭവിച്ചത്' എന്നൊക്കെപ്പറഞ്ഞാണ് പലരും ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് ശരിയാണോ? ഇത് ചിലരുടെ വഴിപിഴച്ച മനസ്സിന്റെ ഫലമാണ്' പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

മീ ടൂ കാമ്പയിൻ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിപ്പിക്കുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, ഈ സ്ത്രീകൾക്കെതിരെ   പുരുഷന്മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാൽ അത് അംഗീകരിക്കാൻ കഴിയുമോ? എന്നും മന്ത്രി ചോദിച്ചു.

സ്ത്രീകൾ എത്തുന്നത് പോലെ പുരുഷന്മാരും ആരോപണവുമായി എത്തിയാൽ എന്തു ചെയ്യുമെന്നായിരുന്നു പൊൻ രാധാകൃഷ്ണന്റെ ചോദ്യം. മനസ്സിൽ ലൈംഗിക വൈകൃതമുള്ള സ്ത്രീകളാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നത്. ഇന്ത്യയിലെയും ഇവിടെയുള്ള മറ്റ് സ്ത്രീകളുടെയും മാന്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ ആരോപണങ്ങളെന്നും പൊൻ രാധാകൃഷ്ണൻ പറയുന്നു.

അതേസമയം, ലൈംഗികാതിക്രമം ആരോപിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് എം ജെ അക്‌ബറിനോട് ആവശ്യപ്പെട്ടു.  ലൈംഗികാതിക്രമ പരാതിയുമായി എത്തിയ വനിതാ മാധ്യമപ്രവർത്തക്കൊപ്പമാണ് തങ്ങളെന്നും എഡിറ്റേഴ്സ് ഗിൽഡ് അവർ വ്യക്തമാക്കി. അക്‌ബറിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ മാധ്യമ പ്രവർത്തകർക്ക് നിയമപരമായ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.

അതേസമയം എം.ജെ.അക്‌ബറിനോട് ഈ മാസം 31ന് ഹാജരായി മൊഴി നൽകാൻ ഡൽഹി കോടതി നിർദ്ദേശിച്ചു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് നടപടി. പ്രിയാരമണിയോടും അന്ന് തന്നെ ഹാജരായി മൊഴി നൽകാൻ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ നിരപരാധിയാണെന്ന് അക്‌ബർ കോടതിയിൽ ആവർത്തിച്ചു. പ്രിയാരമണി ലൈംഗികാരോപണം ഉന്നയിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് കാരണം തന്റെ സൽപേരിന് അപരിഹാര്യമായ കളങ്കമേൽപ്പിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഗീത ലുത്ര കോടതിയെ അറിയിച്ചു. 1200ൽ അധികം ലൈക്കുകൾ നേടിയ ട്വീറ്റ് ദേശീയഅന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുകയും ചെയ്തു. 

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. ഒക്ടോബർ എട്ടിന് മാധ്യമപ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നീട് വിദേശ വനിതാമാധ്യമ പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP