Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെട്രോയിൽ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു; കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം; ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്

മെട്രോയിൽ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു; കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം; ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിഷേധവുമായി പ്രമുഖർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: മെട്രോയിൽ യാത്രചെയ്യവേ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാർ മർദിച്ചു. കൊൽക്കത്തയിലെ ഡം ഡം റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിമർശനവുമായി എഴുത്തുകാരി തസ്ലിമ നസ്‌റിൻ അടക്കമുള്ളവർ രംഗത്തെത്തി. മെട്രോ യാത്രയ്ക്കിടയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം.

ദമ്പതികൾ ആലിംഗനം ചെയ്യുന്നതു ശ്രദ്ധയിൽപെട്ട ഒരു വയോധികനാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മറ്റൊരു സംഘവും വിമർശനമുന്നയിച്ചു. ആക്ഷേപങ്ങൾ കനത്തതോടെ യുവാവും ശക്തമായി പ്രതികരിച്ചു. അതോടെ എല്ലാവരും യുവാവിനെതിരെ തിരിഞ്ഞു. ഡം ഡം സ്റ്റേഷനിലിറങ്ങുമ്പോൾ കാണിച്ചുതരാമെന്നു പറഞ്ഞു യാത്രക്കാർ ഒച്ചവയ്ക്കുകയായിരുന്നു.

ട്രെയിൻ ഡം ഡം സ്റ്റേഷനിലെത്തിയതോടെ ആളുകൾ യുവാവിനെ വലിച്ചിഴച്ചു താഴെയിടുകയും മർദിക്കുകയുമായിരുന്നു. പെൺകുട്ടി യുവാവിനെ സംരക്ഷിക്കാനായി ആളുകൾക്കിടയിലേക്കു ചെന്നപ്പോൾ അവർക്കെതിരെയും ആക്രമണമുണ്ടായി. സ്റ്റേഷനിൽ സംഭവം കണ്ടുകൊണ്ടിരുന്ന മറ്റുള്ളവരാണ് ദമ്പതികളെ രക്ഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP