Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃത്യമായ രേഖകളില്ലാതെ മെക്‌സിക്കോയിൽ കടന്ന് കൂടിയ 311 ഇന്ത്യക്കാരെ തിരികെ ഇന്ത്യയിലേക്ക് നാട് കടത്തി; ശ്രമിച്ചത് അതിർത്തിയിലൂടെ അമേരിക്കയിലെത്താൻ; തീരുമാനം അതിർത്തി കടക്കുന്നവരെ പരിശോധിച്ചില്ലെങ്കിൽ മെക്‌സിക്കൻ ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്ന്

കൃത്യമായ രേഖകളില്ലാതെ മെക്‌സിക്കോയിൽ കടന്ന് കൂടിയ 311 ഇന്ത്യക്കാരെ തിരികെ ഇന്ത്യയിലേക്ക് നാട് കടത്തി; ശ്രമിച്ചത് അതിർത്തിയിലൂടെ അമേരിക്കയിലെത്താൻ; തീരുമാനം അതിർത്തി കടക്കുന്നവരെ പരിശോധിച്ചില്ലെങ്കിൽ മെക്‌സിക്കൻ ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മെക്‌സിക്കോ: കൃത്യമായ രേഖകളില്ലാതെ മെക്‌സിക്കോയിൽ കടന്ന് കൂടി അമേരിക്കയിൽ എത്താൻ ശ്രമിച്ച 311 ഇന്ത്യക്കാരെ ഇന്ന് തിരികെ ഇന്ത്യയിൽ എത്തിക്കും. 60 മൈഗ്രേഷൻ ഏജന്റ്‌സ് വഴി തിരികെ എത്തിക്കുന്ന ഇവർ സാധുവായ രേഖകളില്ലാതെ മാസങ്ങളോളം മെക്‌സിക്കോയിൽ താമസിച്ചതായി കണ്ടെത്തി. കഴിഞ്ഞ ജൂണിൽ പഞ്ചാബിൽ നിന്ന് വന്ന ആറ് വയസുള്ള പെൺകുട്ടി യുഎസ്-മെക്‌സിക്കൻ അതിർത്തിയിലുള്ള അരിസോണ മരുഭൂമിയിൽ വെച്ച് മരണപ്പെട്ടിരുന്നു. കനത്ത ചൂടായിരുന്നു കാരണം. ഈ സമയം കുട്ടിയുടെ അമ്മ കുടിക്കാനുള്ള വെള്ളം തേടി പോയിരിക്കുകയായിരുന്നു. രണ്ട് ഇന്ത്യൻ സ്ത്രീകളെ പട്രോളിങ്ങിന് വന്ന പൊലീസ് പിടികൂടിയപ്പോഴാണ് അവരുടെ കൂടെ ഒരു അമ്മയും കുട്ടിയും ഉണ്ടായിരുന്നതായി പറഞ്ഞത്. പിന്നീട് ഇവരെ തിരഞ്ഞിറങ്ങിയ പൊലീസാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വിഷയം കൂടി കണക്കിലെടുത്താണ് കണ്ടെത്തിയവരെ ഇന്ത്യയിലേക്ക് തിരികെ അയക്കാൻ മെക്‌സിക്കൻ സർക്കാർ തീരുമാനിച്ചത്.

മെക്‌സിക്കോയിലേക്കുള്ള യാത്ര ക്രമീകരിച്ച ഏജന്റുമാർക്ക് ഗ്രൂപ്പിലെ ഓരോ അംഗവും 25 മുതൽ 30 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ അമേരിക്കയിലേക്ക് കടക്കാനുള്ള സഹായം ചെയ്യാമെന്നും വാഗ്ദാനം ചെയ്തിരുന്നു. വിമാനച്ചെലവ്, മെക്‌സിക്കോയിലെ താമസം, ഭക്ഷണം എന്നിവയ്ക്കാണ് ഇവർ ഈ തുക നൽകിയത്. യുഎസിലേക്ക് പ്രവേശനം ക്രമീകരിക്കുന്നതിന് ഏജന്റുമാർ ഒരാഴ്ച മുതൽ ഒരു മാസം വരെ സമയം ആവശ്യപ്പെട്ടിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മെക്‌സിക്കോയിലെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഇവരുടെ ആരുടെ കൈയിലും മെക്‌സിക്കോയിൽ സ്ഥിരമായി താമസിക്കാനുള്ള രേഖകളില്ലായിരുന്നു. തുടർന്ന് പിടിക്കപ്പെട്ട ഇവരെ ഓക്‌സാക്ക, ബജ കാലിഫോർണിയ, വെരാക്രൂസ്, ചിയാപാസ്, സോനോറ, മെക്‌സിക്കോ സിറ്റി, ഡുരാംഗോ, ടബാസ്‌കോ എന്നീ സംസ്ഥാനങ്ങളിലെ ഇമിഗ്രേഷൻ അധികൃതരുടെ മുമ്പാകെ ഹാജരാക്കി.

പോറസ് അതിർത്തിയിലൂടെ അനധികൃതമായി യുഎസിൽ പ്രവേശിക്കുന്ന ആളുകളെ മെക്‌സിക്കോ പരിശോധിച്ചില്ലെങ്കിൽ എല്ലാ മെക്‌സിക്കൻ ഇറക്കുമതിക്കും തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയും ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ മെക്‌സിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചു. നാടുകടത്തപ്പെട്ട 311 പേരുമായി മെക്‌സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ് 747-400 വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. പാസ്‌പോർട്ട് കൈവശമില്ലാത്തതോ നഷ്ടപ്പെട്ടതോ ആയ ആൾക്കർക്ക് നൽകുന്ന അടിയന്തരമായ സർട്ടിഫിക്കറ്റ് നൽകിയാണ് ഇവരെ ഇന്ത്യയിലേക്ക് നാട് കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP