Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ തിരുത്ത്: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമില്ല; പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവയും ഒഴിവാക്കി; സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു; ഉത്തരവിലെ മാറ്റത്തിൽ കാരണം വ്യക്തമാക്കാതെ ആഭ്യന്തരമന്ത്രാലയം

കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ തിരുത്ത്: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമില്ല; പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവയും ഒഴിവാക്കി; സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു; ഉത്തരവിലെ മാറ്റത്തിൽ കാരണം വ്യക്തമാക്കാതെ ആഭ്യന്തരമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്നും പോസിറ്റീവ് ആയവരുടെ ചികിത്സാചെലവ് വഹിക്കുമെന്നും പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരുത്തി. ഈ രണ്ട് കാര്യങ്ങൾ ഒഴിവാക്കി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്ന് ഉപയോഗിക്കണമെന്നായിരുന്നു ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനങ്ങൾ കേന്ദ്രം ഫണ്ട് നൽകാനുള്ള വഴി തുറന്നിരുന്നു. അതേസമയം എന്തുകൊണ്ടാണ് ഉത്തരവിൽ മാറ്റം വരുത്തിയത് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നൽകിയ കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നില്ല.

കൊറോണയെ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും ലാബുകൾ മറ്റു ഉപകരണങ്ങൾ എന്നിവയ്ക്കായി എസ്ഡിആർഎഫിൽ നിന്നുള്ള പണം ഉപയോഗിക്കാം എന്നാണ് ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. വാർഷിക ഫണ്ടിൽ നിന്നും പത്തുശതമാനം വരെ ലാബുകൾക്കും മറ്റു ഉപകരണങ്ങൾക്കുമായി വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

ആദ്യം പുറപ്പെടുവിച്ച ഉത്തരവിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികിത്സാ ചെലവും ഈ ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ നിർദ്ദേശമുണ്ടായിരുന്നു, എന്നാൽ ഈ നിർദ്ദേശം പിൻവലിച്ചുകൊണ്ടാണ് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിൽ നിന്ന് തുക ഉപയോഗിക്കാം. സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകി. കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ തിരുത്ത് വരുത്തിയാണ്മരിച്ചവർക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്. ഇത് പിൻവലിക്കാൻ കേന്ദ്രം മനസ്സുകാണിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്. ഇതേതുടർന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP