Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശമധ്യേ ആശയക്കുഴപ്പമുണ്ടായപ്പോൾ രക്ഷകയായത് വനിതാ പൈലറ്റ്; അപായ സൂചന കിട്ടിയതോടെ വിമാനം ഉയർത്തിപ്പറപ്പിച്ച് 261 യാത്രക്കാരുടെ ജീവന് തുണയായി; വിസ്താര-എയർഇന്ത്യ വിമാനങ്ങൾ നേർക്കുനേർ വന്നപ്പോൾ കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക്

ആകാശമധ്യേ ആശയക്കുഴപ്പമുണ്ടായപ്പോൾ രക്ഷകയായത് വനിതാ പൈലറ്റ്; അപായ സൂചന കിട്ടിയതോടെ വിമാനം ഉയർത്തിപ്പറപ്പിച്ച് 261 യാത്രക്കാരുടെ ജീവന് തുണയായി; വിസ്താര-എയർഇന്ത്യ വിമാനങ്ങൾ നേർക്കുനേർ വന്നപ്പോൾ കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ: ആകാശത്ത് നൂറ് മീറ്റർ അടുത്തെത്തിയ വിമാനങ്ങൾ തമ്മിൽ കൂട്ടയിയിടി ഒഴിവായി. തലനാരിഴയ്ക്കാണ് മുംബൈയിൽ കൂട്ടിയിടി ഒഴിവായത്. വിസ്താര എയർക്രാഫ്റ്റും എയർ ഇന്ത്യ വിമാനവുമാണ് നേർക്കുനേർ വന്നത്. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിസന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടങ്ങി. ഡൽഹിയിൽ നിന്ന് പുനെയിലേക്ക് പോകുകയായിരുന്ന വിസ്താര എയർക്രാഫ്റ്റിന്റെ യു.കെ 997 വിമാനവും മുംബൈയിൽ നിന്ന് ഭോപ്പാലിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനവുമാണ് നേർക്കുനേർ വന്നത്.
എയർ ഇന്ത്യാ വിമാനത്തിലെ വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം. ഏകദേശം നൂറടി മാത്രം അകലത്തിൽ നേർക്ക് നേർ വന്ന വിമാനങ്ങളിൽ 261 യാത്രക്കാരുണ്ടായിരുന്നു.

വിസ്താരയിൽ 152 യാത്രക്കാരും എയർ ഇന്ത്യ വിമാനത്തിൽ 109 യാത്രക്കാരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ ട്രാഫിക് കൊളീഷൻ അവോയിഡൻസ് സിസ്റ്റത്തിൽ അലാം മുഴങ്ങുകയും കോക്പിറ്റുകളിൽ സിഗ്‌നൽ എത്തുകയും ചെയ്തു. ഈ സമയം എയർ വിസ്താരയുടെ പൈലറ്റ് സഹപൈലറ്റായ വനിതയെ ചുമതല ഏല്പിച്ച് ശൗചാലയത്തിൽ പോയിരിക്കുകയായിരുന്നു. അപായസൂചന ലഭിച്ചയുടൻ സഹപൈലറ്റ് എയർട്രാഫിക് കൺട്രോളേഴ്സുമായി ബന്ധപ്പെട്ടു. എന്നാൽ ഇവർ തമ്മിലുള്ള ആശയവിനിമയത്തിൽ അവ്യക്തത നേരിടുകയായിരുന്നു. 29,000 അടി ഉയരത്തിൽ പറക്കാൻ നിർദ്ദേശിച്ച വിസ്താര അപ്പോൾ 27,000 അടി ഉയരത്തിലായിരുന്നു.

26,000 അടി ഉയരത്തിലായിരുന്ന എയർ ഇന്ത്യ പൈലറ്റ് അനുപമാ കോഹ്ലി ഇരുകൂട്ടരും തമ്മിലുള്ള സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു. എന്തിനാണ് 27000 അടിയിലെത്തിയതെന്ന ചോദ്യത്തിന് നിങ്ങളെനിക്ക് നിർദ്ദേശം നല്കിയത് അങ്ങനെയല്ലേ എന്നായിരുന്നു എറ്റിസിയോട് വിസ്താര സഹപൈലറ്റിന്റെ പ്രതികരണം. അപായസൂചന ശക്തമായതോടെ തനിക്ക് ലഭിച്ച റിസൊല്യൂഷൻ അഡൈ്വസറിയനുസരിച്ച് ഉടൻതന്നെ അനുപമ വിമാനം ഉയർത്തിപറപ്പിക്കുകയായിരുന്നു.

20 വർഷമായി എയർഇന്ത്യക്കൊപ്പമുള്ള പൈലറ്റ് അനുപമാ കോഹ്ലിയുടെ മനസ്സാന്നിധ്യത്തെ കമ്പനി അഭിനന്ദിച്ചു. സംഭവ ദിവസം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും അന്വേഷണവിധേയമായി മാറ്റി നിർത്തിയതായി വിസ്താര അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP