Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിർത്തിയിട്ടിരുന്ന ട്രെയിനിലെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം; മുംബൈയിൽ ജോലി ചെയ്തിരുന്ന മോഹൻ ലാൽ മരിച്ചത് നാട്ടിലേക്കുള്ള യാത്രക്കിടെ

നിർത്തിയിട്ടിരുന്ന ട്രെയിനിലെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം; മുംബൈയിൽ ജോലി ചെയ്തിരുന്ന മോഹൻ ലാൽ മരിച്ചത് നാട്ടിലേക്കുള്ള യാത്രക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

ഝാൻസി: ട്രെയിനിനുള്ളിലെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹൻ ലാൽ ശർമ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹൻ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനിൽ മടങ്ങിയതായിരുന്നു ഇദ്ദേഹമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ട്രിപ്പ് പൂർത്തിയാക്കി ട്രെയിൻ കോച്ചുകൾ അണുവിമുക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മെയ്‌ 23നാണ് ശർമ്മ ഝാൻസിയിലെത്തിയത്. അതിനുശേഷം അദ്ദേഹത്തെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാരെയും ബസ്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗോരഖ്പൂരിലേക്ക് ട്രെയിൻ കയറാൻ ജില്ലാ ഭരണകൂടം സ്റ്റേഷനിലേക്ക് അയച്ചിരുന്നു.

ഝാൻസി പൊലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് ശർമ്മ മരിച്ച കാര്യം തങ്ങളറിയുന്നതെന്ന് ബന്ധു കനയ്യ ലാൽ ശർമ്മ പറഞ്ഞു. ശർമ്മയുടെ ബാഗിൽ 28,000 രൂപയും ഒരു ബാർ സോപ്പും കുറച്ചു പുസ്തകങ്ങളമാണ് ഉണ്ടായിരുന്നത്. കോവിഡ് ടെസ്റ്റും പോസ്റ്റ്മോർട്ടത്തിനും ശേഷം ശർമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP