Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണം ആരോപിച്ച് പിടികൂടിയ തൊഴിലാളിയുടെ കൈകാലുകൾ ബന്ധിച്ച് കെട്ടിയിട്ട് അര മണിക്കൂർ മർദ്ദിച്ചു കൊന്നു; സഹപ്രവർത്തകർ ചിരിച്ചു കൊണ്ട് വിഡിയോ പകർത്തി; പഞ്ചാബിൽ നിന്നുള്ള ക്രൂരതയുടെ വിഡിയോ ലോകത്തെ നടുക്കുന്നു

മോഷണം ആരോപിച്ച് പിടികൂടിയ തൊഴിലാളിയുടെ കൈകാലുകൾ ബന്ധിച്ച് കെട്ടിയിട്ട് അര മണിക്കൂർ മർദ്ദിച്ചു കൊന്നു; സഹപ്രവർത്തകർ ചിരിച്ചു കൊണ്ട് വിഡിയോ പകർത്തി; പഞ്ചാബിൽ നിന്നുള്ള ക്രൂരതയുടെ വിഡിയോ ലോകത്തെ നടുക്കുന്നു

അമൃത്‌സർ: പഞ്ചാബിൽ നിന്നുള്ള വിഡിയോയിൽ ഞെട്ടുകയാണ് ലോകം. ക്രൂരതയുടെ പര്യായമായ ഈ വിഡിയോ വൈറലാകുമ്പോൾ തെറ്റു ചെയ്തവരും കുടുങ്ങുമെന്ന പ്രതീക്ഷയാണ് ഉണ്ടാകുന്നത്. ആർക്കും ആരേയും എന്തും ചെയ്യാവുന്ന അവസ്ഥയുണ്ടെന്നാണ് വിഡിയോ വിശദീകരിക്കുന്നത്.

പഞ്ചാബിൽ തൊഴിൽസ്ഥലത്ത് ബിഹാറുകാരനായ തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്ന വിഡിയോ ആണ് വൈറലായത്.. അമൃത്‌സർ നഗരത്തിലെ ഒരു ഫാക്ടറിയിലാണു സംഭവം. ഫാക്ടറിയുടമയുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ദിവസക്കൂലിക്കു ജോലിയെടുക്കുന്ന രാം സിങ്ങിനെ മോഷണക്കുറ്റമാരോപിച്ചാണ് അടിച്ചു കൊന്നത്. ഫാക്ടറിയിലെ രാം സിങ്ങിന്റെ സഹപ്രവർത്തകരുടെ സാന്നധ്യത്തിലും പിന്തുണയോടെയുമായിരുന്നു ഈ കൃത്യം. സഹ ജീവനക്കാർ തന്നെ വിഡിയോ മൊബൈലിലും പകർത്തി. അതാണ് പുറത്തായത്.

34 മിനിറ്റോളമാണ് വിഡിയോയുടെ ദൈർഘ്യം. അത്രയും സമയവും ക്രൂരമായ പീഡനമാണ് നടക്കുന്നത്. മറ്റുള്ള ജീവനക്കാരും രാംസിങ്ങിനെ ചീത്ത വിളിക്കുന്നു. അതിൽ ഒരാൾ കൈയിലുള്ള ബാറ്റ് ഉപയോഗിച്ച് അടിക്കുന്നുമുണ്ട്. വ്യാഴാഴ്ച കാറിലെത്തിയ ഒരു സംഘം രാം സിങ്ങിനെ വീട്ടിൽനിന്നു ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. മൃതദേഹം പിന്നീടു റോഡരികിലാണ് കണ്ടെത്തിയത്. വിഡിയോ പുറത്തായതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത ലോകം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞതായും പഞ്ചാബ് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും വ്യാപക പ്രതിഷേധമുണ്ട്.

അടി കൊണ്ടു പുളയുന്ന തൊഴിലാളിയുടെ വേദനയും കരച്ചിലും കണ്ട് മറ്റു തൊഴിലാളികൾ ചിരിക്കുന്നതും പഞ്ചാബിയിൽ അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്. 34 മിനിറ്റ് വിഡിയോയിലെ കുറച്ചു ഭാഗം മാത്രമാണു കാണിക്കുന്നതെന്നും മനക്കട്ടിയുള്ളവർ മാത്രം കണ്ടാൽ മതിയെന്നുമുള്ള മുന്നറിയിപ്പോടെയാണ് വിഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. മൊബൈൽ ഫോണിലാണ് ദൃശ്യങ്ങളെടുത്തത്. ദൃശ്യമെടുത്തതും ജീവനക്കാർ തന്നെയെന്നാണ് സൂചന. അതുകൊണ്ട് മാത്രമാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP