Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടീശ്വരന്മാരുടെ എണ്ണം ലക്ഷത്തിലേക്ക് ! നാലു വർഷത്തിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധന; വർധനവുണ്ടായിരിക്കുന്നത് ഒരു കോടിയിലധികം രൂപ പ്രതിവർഷം വരുമാനമുള്ളവരുടെ എണ്ണത്തിൽ; കണക്കുകൾ പുറത്ത് വന്നത് എൻഫോഴ്‌സ്‌മെന്റ് നടപടികൾ അടക്കമുള്ളവ ഊർജ്ജിതമാക്കിയതിന് പിന്നാലെ

കോടീശ്വരന്മാരുടെ എണ്ണം ലക്ഷത്തിലേക്ക് ! നാലു വർഷത്തിനിടെ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധന; വർധനവുണ്ടായിരിക്കുന്നത് ഒരു കോടിയിലധികം രൂപ പ്രതിവർഷം വരുമാനമുള്ളവരുടെ എണ്ണത്തിൽ; കണക്കുകൾ പുറത്ത് വന്നത് എൻഫോഴ്‌സ്‌മെന്റ് നടപടികൾ അടക്കമുള്ളവ ഊർജ്ജിതമാക്കിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടു നിരോധനം നടന്ന് രണ്ട് വർഷം പിന്നിടുമ്പോൾ പുറത്ത് വരുന്ന വാർത്തയും ഏവരേയും അമ്പരിപ്പിക്കുന്നതാണ്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണം സാധാരണയിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് വിശദവിവരങ്ങൾ പറയുന്നത്. ഒരു കോടി രൂപയിലധികം പ്രതിവർഷം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്. വരുമാന നികുതി അടച്ചവരുടെ വിവരങ്ങൾ കണക്കാക്കിയുള്ളതാണ് റിപ്പോർട്ട്.

2017-18 സാമ്പത്തിക വർഷത്തിൽ ആകെ നികുതിദായകരിൽ 1,40,139 ആളുകളാണ് തങ്ങൾക്ക് ഒരുകോടിയിലധികം രൂപ വരുമാനമുള്ളതായി കാണിച്ചിരിക്കുന്നത്. നാലുവർഷം മുമ്പ് അതായായത് 2014-15 സാമ്പത്തിക വർഷത്തിൽ 88,649 പേർക്ക് മാത്രമാണ് ഒരുകോടിക്ക് മേൽ
വരുമാനമുണ്ടായിരുന്നത്. കോർപ്പറേറ്റുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ആകെയുള്ള കണക്കാണ് ഇത്. 60 ശതമാനത്തോളം വർധനവാണ് ഇത്തരത്തിൽ കോടിശ്വരന്മാരുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്.

അതേസമയം ഒരുകോടിക്ക് മേൽ വരുമാനമുള്ള വ്യക്തികളുടെ എണ്ണത്തിൽ 68 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 48,416 ആളുകളാണ് 2014-15 സാമ്പത്തിക വർഷത്തിൽ ഒരുകോടി രൂപ വരുമാനമുള്ളതായി കാണിച്ചതെങ്കിൽ 2017-18 സാമ്പത്തിക വർഷത്തിൽ അത് 83,344 ആയി ഉയർന്നു. വരുമാനത്തിന്റെ കണക്ക് വ്യക്തികൾ വെളിപ്പെടുത്താൻ നിർബന്ധിതതരായത് കഴിഞ്ഞ നാലുവർഷത്തിനിടെ സ്വീകരിച്ച നടപടികൾ മൂലമാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. നിയമനിർമ്മാണം, ബോധവത്കരണം, എൻഫോഴ്സ്മെന്റ് നടപടികൾ തുടങ്ങിയവ കഴിഞ്ഞ നാലുവർഷത്തിനിടെ ഊർജിതമാക്കിയിരുന്നു.

ഇതേ തുടർന്നാണ് ഒരുകോടിയോളം വരുമാനമുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2013-14 സാമ്പത്തിക വർഷത്തിൽ 3.79 കോടി നികുതി റിട്ടേണുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2017-18 സാമ്പത്തിക വർഷത്തിൽ 6.85 കോടിയായി ഉയർന്നു. 80 ശതമാനത്തോളം വർധനവാണ് നികുതി റിട്ടേണുകളിൽ ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP