Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണകം, പാൽ, മൂത്രം എന്നിവയിൽ ഗവേഷണം നടത്താൻ കേന്ദ്ര ഫണ്ട്; പുതിയ പദ്ധതിയുമായി ശാസ്ത്ര സാങ്കേതിക വകുപ്പ്; ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ഗവേഷണം നടത്തേണ്ടതെന്ന് നിർദ്ദേശം

ചാണകം, പാൽ, മൂത്രം എന്നിവയിൽ ഗവേഷണം നടത്താൻ കേന്ദ്ര ഫണ്ട്; പുതിയ പദ്ധതിയുമായി ശാസ്ത്ര സാങ്കേതിക വകുപ്പ്; ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ഗവേഷണം നടത്തേണ്ടതെന്ന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ വസ്തുക്കളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി). ഇതിനായി പ്രത്യേകം ധനസഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. 'ശുദ്ധമായ തദ്ദേശീയ പശുക്കളുടെ' പാൽ, ചാണകം, മൂത്രം എന്നിവയിലാണ് പഠനം നടത്തേണ്ടതെന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിർദേശമെന്ന് ടെലഗ്രാഫ് ദിനപത്രം റിപ്പോർട്ടു ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ എന്നിവർക്കാണ് ഗവേഷണത്തിന് വകുപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. മാർച്ച് 14 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു. ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ഗവേഷണം നടത്തേണ്ടത്.

അതേസമയം രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞർക്കിടയിൽ ഇതു സംബന്ധിച്ച് സംശയങ്ങളുയർന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ ഒരു നീക്കമാണോ, അതോ ഏതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചു. ഗൗരവമായ അന്വേഷണം തന്നെയാണോ അതോ ആരുടെയെങ്കിലും താൽപര്യങ്ങളാണോ ഇതിനു പിന്നിലെന്നു ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ശാസ്ത്രജ്ഞൻ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു.

പുതിയ പദ്ധതിയെക്കുറിച്ച് ഡിഎസ്ടി വിശദീകരണം നൽകുന്നുണ്ട്. പുരാതന ആയുർവേദ പുസ്തകങ്ങളിലും മറ്റും പശുവിന്റെ പാൽ, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങൾക്ക് പ്രത്യേകച്ച് കാൻസർ, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നു പറയുന്നുണ്ട്. പാരമ്പര്യ വൈദ്യവും ഇതു ശരിവയ്ക്കുന്നുണ്ട്. എന്നാൽ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നുമാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP