Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ 14 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ 14 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

മുംബൈ: പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയത്ു. സംഭവവുമായി ബന്ധപ്പെട്ട് 14 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഹോസ്റ്റലിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് സംഭവം. ജനുവരി 18നാണ് സേവാദൾ ഹോസ്റ്റൽ മുറിയിൽ പന്ത്രണ്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 18 പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സഹപാഠികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിൽ മനംനൊന്താണ് ആൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ആത്മഹത്യാ കുറിപ്പിൽ സഹപാഠികളുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ വാച്ചുമാനെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ,പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP