Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ അദ്ദേഹത്തെ കണ്ടോ? ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജിലേബി കഴിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്; മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡൽഹിയിൽ പോസ്റ്റർ; മണ്ഡലത്തിൽ സജീവമല്ലാതെ ക്രിക്കറ്റ് കമൻട്രിക്ക് പോയ എംപിക്ക് പണികൊടുത്തതാണെന്ന് ട്രോളും

നിങ്ങൾ അദ്ദേഹത്തെ കണ്ടോ? ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജിലേബി കഴിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്;  മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡൽഹിയിൽ പോസ്റ്റർ; മണ്ഡലത്തിൽ സജീവമല്ലാതെ ക്രിക്കറ്റ് കമൻട്രിക്ക് പോയ എംപിക്ക് പണികൊടുത്തതാണെന്ന് ട്രോളും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പരാതി. പോസ്റ്ററൊട്ടിച്ച് ഡൽഹി നിവാസികൾ. തലസ്ഥാന നഗരിയിലെ ഐ.ടി.ഒ പരിസരത്ത് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ കണ്ട് ആദ്യം പലം അമ്പരന്നെങ്കിലും മണ്ഡലത്തിൽ എംപിയുടെ സാന്നിധ്യമില്ലെന്ന കാരണത്താൽ പോസ്റ്ററുകൾ സ്ഥാപിക്കുകയാണെന്ന് പിന്നീടാണ് മനസിലായത്.

ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യുന്ന നിർണായക യോഗത്തിന് എത്താതിരുന്നതിനെ തുടർന്ന് രാഷ്ട്രീയ എതിരാളികൾ കൊടുത്ത പണിയാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്.

'നിങ്ങൾ അദ്ദേഹത്തെ കണ്ടോ? ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ജിലേബി കഴിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്. ഡൽഹിയിലെ ജനങ്ങൾ മുഴുവൻ അദ്ദേഹത്തെ തിരയുകയാണ്''' - പോസ്റ്ററിൽ പറയുന്നു. യോഗത്തിന് പങ്കെടുക്കാതെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന് കമന്ററി പറയുകയായിരുന്നു ഗംഭീർ.

വിഷയത്തിൽ ഗംഭീറിനെതിരെ എ.എ.പി ഉൾപ്പടെയുള്ള കക്ഷികൾ നിശിതമായ വിമർശനം ഉയർത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം വിവി എസ് ലക്ഷ്മണിനൊപ്പം സ്റ്റേഡിയത്തിലിരുന്ന് ജിലേബി കഴിക്കുന്ന ഗംഭീറിന്റെ ഫോട്ടോ ഉയർത്തിക്കാട്ടിയായിരുന്നു എഎപി ഗംഭീറിനെ വിമർശിച്ചത്.

''ഉപജീവനത്തിനത്തിന്റെ ഭാഗമായാണ് യോഗം ബഹിഷ്‌കരിച്ചതെന്നാണ് ബഹുമാനപ്പെട്ട എംപി പറഞ്ഞിരുന്നത്. അതേ ശ്വാസത്തിൽ തന്നെ എംപിയെന്ന നിലയിലുള്ള തന്റെ ശമ്പളം മണ്ഡലത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു''- എഎപിയുടെ ആതിഷി മർലേന ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP