Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാട്‌സ് ആപ് സന്ദേശം അയക്കുന്നതിനിടയിൽ കാണാതായ ടെക്കി കാമുകനൊപ്പം ഒളിച്ചോടിയത്; പൊലീസ് പിടികൂടിയപ്പോൾ ഭാവ്യശ്രീ വീണ്ടും ഭർത്താവിനൊപ്പം: ആന്ധ്രയുടെ ഉറക്കം കെടുത്തിയ തിരോധാനത്തിനു ആന്റി ക്ലൈമാക്‌സ്

വാട്‌സ് ആപ് സന്ദേശം അയക്കുന്നതിനിടയിൽ കാണാതായ ടെക്കി കാമുകനൊപ്പം ഒളിച്ചോടിയത്; പൊലീസ് പിടികൂടിയപ്പോൾ ഭാവ്യശ്രീ വീണ്ടും ഭർത്താവിനൊപ്പം: ആന്ധ്രയുടെ ഉറക്കം കെടുത്തിയ തിരോധാനത്തിനു ആന്റി ക്ലൈമാക്‌സ്

ഹൈദരാബാദ്: ഓഫീസിലേക്ക് പോകാൻ ടാക്‌സി പിടിച്ചു. കാറിലിരുന്ന വാട്‌സ് ആപ്പിലൂടെ ഭർത്താവിനോട് സന്ദേശവും കൈമാറി. പെട്ടെന്ന് സന്ദേശമയയ്ക്കൽ നിന്നു. ഫോൺ സ്വിച്ച് ഓഫുമായി. രാത്രി ഓഫീസ് സമയം കഴിഞ്ഞിട്ട് വീട്ടിലുമെത്തിയില്ല. തിരക്കാവുന്നിടത്തൊക്കെ അന്വേഷിച്ചു. പൊലീസിൽ കേസ് നൽകി. പ്രത്യേക അന്വേഷണ സംഘവുമായി. ഫോൺ കോളുകൾ പരതി. ആശങ്കകൾക്ക് വിരാമമിട്ട് താൻ സുരക്ഷിതയാണെന്ന് ഭർത്താവിന് ഫോൺ സംഭാഷണമെത്തി.

ഹൊദരാബാദിലെ കുക്കത്പള്ളി ഹൗസിങ് ബോർഡ് കോളനിയിലുള്ള സ്വവസതിയിൽ നിന്നും ഓഫീസിലേക്ക് തിരിച്ച ഭവ്യ ശ്രീ ചരിതയെ നാടകീയമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി. കാമുകനൊപ്പം വിശാഖപട്ടണത്തായിരുന്നു ഭവ്യ. ഫോൺ കോളുകളും സിസി ടിവി ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചാണ് ഭവ്യയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്ന് ടീമുകൾ ഇതിനായി പ്രവർത്തിച്ചു. എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭവ്യയെ കാണാനില്ലെന്ന് കാർത്തിക് പൊലീസിന് പരാതി നൽകിയത്. തുടർന്ന് ഭവ്യശ്രീയെ കണ്ടെത്താനായി വിശാഖപട്ടണത്തിലേക്കും വിജയവാഡയിലേക്കും പൊലീസ് സംഘത്തെ അയച്ചിരുന്നു. ഭവ്യശ്രീ യാത്രയ്ക്ക് ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നും തിരിച്ചറിഞ്ഞു. ഇതോടെയാണ് വ്യക്തമായ പദ്ധതിയുമായാണ് നാടുവിട്ടതെന്ന് പൊലീസിന് വ്യക്തമായത്.

രണ്ട് വർഷം മുമ്പായിരുന്നു ഭവ്യയുടെ കല്ല്യാണം. കാർത്തിക്കുമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മാധപ്പൂരിലുള്ള മൈന്റ്‌സ്‌പേസ് ഐ.ടി പാർക്കിലെ ഓപ്പൺ ടെക്സ്റ്റ് ടെക്‌നോളജീസ് ഇന്ത്യ എന്ന കമ്പനിയിലാണ് ഭവ്യശ്രീ ജോലി ചെയ്തിരുന്നത്. കാർത്തിക്ക് ഹാർഡ് വെയർ കമ്പനിയിലും. വീട്ടുകാരുമായി വഴക്കുണ്ടായതിനെ തുടർന്ന് മാനസികമായി വിഷമത്തിലായതിനാലാണ് ഭവ്യ വീട് വിട്ട് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ടാക്‌സിയിൽ വ്ച്ച് കാണാതായത് അഭ്യൂഹങ്ങൾ സജീവമാക്കി.

രണ്ട് ദിവസം ഒരു വിവരവുമില്ല. ഇതിനിടയിൽ മാദ്ധ്യമങ്ങളിൽ കാണാതാകൽ വാർത്ത ചർച്ചയായി. ഇതോടെ ഭർത്താവിനെ ഭവ്യ ഫോണിൽ വിളിച്ചു. താൻ സുരക്ഷിതയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അറിയിച്ചു. എന്നിട്ടും എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായില്ല. ഈ ഫോൺ സംഭാഷണം പരിശോധിച്ച പൊലീസ് കൃത്യമായി സ്ഥലം കണ്ടെത്തി. പൊലീസിന് തിരിച്ചറിയാനാകാത്ത വ്യക്തിക്ക് ഒപ്പമാണ് കണ്ടെത്തിയത്. ഭവ്യയുടെ സഹപാഠിയാണ് അതെന്നാണ് സൂചന. കാർത്തിക്കിനും ഇയാളെ പരിചയമുണ്ടെന്നാണ് അറിയുന്നത്.

ഭാര്യയെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് കാർത്തിക്കും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP