Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപഗ്രഹവേധ മിസൈൽ വിക്ഷേപണം: മോദിയുടെ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതി; ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി

ഉപഗ്രഹവേധ മിസൈൽ വിക്ഷേപണം: മോദിയുടെ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സമിതി;  ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മിഷൻ ശക്തിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സമിതി. വാർത്ത ഏജൻസിയുടെ ദൃശ്യങ്ങളാണ് മോദി ഉപയോഗിച്ചതെന്നും ദൂരദർശൻ വഴിയല്ല മോദി രാജ്യത്തെ അഭിസംബോധന ചെയ്തതെന്നും സമിതി വ്യക്തമാക്കുകയും ചെയ്്തു.

ബഹിരാകാശരംഗത്ത് നാഴിക കല്ലായി മാറിയ മിഷൻ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രിയാണ്. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് മമത ബാനർജിയും സീതാറാം യച്ചൂരിയും ആരോപിച്ചു. ഡിആർഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകൾ നേർന്നുമാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP