Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ അപകീർത്തി കേസ് നൽകി എംജെ അക്‌ബർ; മന്ത്രിക്കെതിരെ ആരോപണവുമായെത്തിയത് വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകൾ; കേസ് നൽകിയത് ഡൽഹി പട്യാല കോടതിയിൽ; ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്ത്രീകൾ

മാധ്യമ പ്രവർത്തകയ്‌ക്കെതിരെ അപകീർത്തി കേസ് നൽകി എംജെ അക്‌ബർ; മന്ത്രിക്കെതിരെ ആരോപണവുമായെത്തിയത് വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകൾ; കേസ് നൽകിയത് ഡൽഹി പട്യാല കോടതിയിൽ; ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്ത്രീകൾ

ന്യൂഡൽഹി: മീ ടൂ കാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ അപകീർത്തി കേസ് നൽകി. ഡൽഹി പട്യാല കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ തങ്ങളുന്നയിച്ച ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാധ്യമപ്രവർത്തകർ.

വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകൾ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്‌ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രിയാ രമണിയായിരുന്നു ആദ്യം രംഗത്തെത്തിയത്. ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ് തിരിച്ചെത്തിയ എം.ജെ.അക്‌ബർ തനിക്കെതിരെ ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ അപകീർത്തി കേസ് നൽകിയിരിക്കുന്നത്.

മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് മാനനഷ്ട കേസ് നൽകിയത്. മാനനഷ്ട കേസ് നൽകിയാൽ ഒരു പരിധി വരെ ആക്രമണങ്ങളെ നേരിടാമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി ആരോപണങ്ങൾ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കിയത്. മന്ത്രിക്ക് ബിജെപി ഉന്നത നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.

ഇലക്ഷന് തൊട്ട് മുൻപ് ഇത്തരത്തിലൊരു ആരോപണവുമായി വന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് എം.ജെ അക്‌ബറിന്റെ ആരോപണം. ആരോപണമുന്നയിച്ച സ്ത്രീകൾ കെട്ടി ചമച്ചതാണ് പരാതിയെന്നും അക്‌ബർ പറയുന്നു.അക്‌ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഐ.എമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളിൽ പലരും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP