Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസ് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും; ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ തെറ്റുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ദൃഡമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് രാജ് താക്കറെ; പൂർണ പിന്തുണ നൽകുന്നതായും എം.എൻ.എസ്

കോൺഗ്രസ് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും; ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ തെറ്റുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ദൃഡമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് രാജ് താക്കറെ; പൂർണ പിന്തുണ നൽകുന്നതായും എം.എൻ.എസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി മഹാരാഷ്ട്ര നവ്നിർമ്മാണ് സേനയും(എം.എൻ.എസ്) . ബന്ദിന് പൂർണ പിന്തുണ അറിയിച്ച് എം.എൻ.എസ് നേതാവ് രാജ് താക്കറെയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ അവരുടെ തെറ്റുകൽ തിരിച്ചറിയണമെങ്കിൽ ഇതുപോലെ ദൃഢമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. എം.എൻ.എസ് ഭാരത് ബന്ദിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും. ബന്ദിൽ സജീവമായി പങ്കുചേരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ധനവില ഉയർന്നുവരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സപ്റ്റംബർ 10ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അഭ്യർത്ഥിച്ച് കോൺഗ്രസും, എൻ.സി.പിയും മുൻ ബിജെപി സഖ്യകക്ഷികളായിരുന്ന ശിവസേനയെയും എം.എൻ.എസിയെയും സമീപിച്ചിരുന്നു.

മുംബൈ കോൺഗ്രസ് വ്യക്താവ് സഞ്ജയ് നിരുപമിനൊപ്പം ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ എൻ.സി.പി വാക്താവ് നവാബ് മാലിക് എം.എൻ.സിയെ പ്രതിപക്ഷവുമായി സഖ്യം ചെർക്കാനുള്ള രാജ് താക്കറെയുടെയും തിരുമാനം പുറത്തുവിട്ടത്. കോൺഗ്രസിന്റെ ഹർത്താലിൽ പ്രത്യക്ഷമായി സഹകരിക്കുന്നില്ലെങ്കിലും ശിവസേനയുൾപ്പടെയുള്ള ഘടകകക്ഷി പാർട്ടികളും കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. ശിവസേന അച്ഛാ ദിൻ എന്ന് പരിഹസിച്ച് മഹാരാഷ്ട്രയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബീഹാറിൽ നിതീഷ് കുമാറിന്റെ പാർട്ടിയും എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP