Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാനഭംഗ പരാതി പിൻവലിക്കാൻ തയാറാകാതിരുന്ന ഗൃഹനാഥനെ അക്രമി സംഘം ക്രൂരമായി കൊന്നു; സംഭവം മഹാരാഷ്ട്രയിലെ നാസിക്കിൽ; നാലു പേർ പിടിയിലായെന്ന് പൊലീസ്

മാനഭംഗ പരാതി പിൻവലിക്കാൻ തയാറാകാതിരുന്ന ഗൃഹനാഥനെ അക്രമി സംഘം ക്രൂരമായി കൊന്നു; സംഭവം മഹാരാഷ്ട്രയിലെ നാസിക്കിൽ; നാലു പേർ പിടിയിലായെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മകളെ മാനംഭംഗം ചെയ്‌തെന്ന് കാട്ടി നൽകിയ പരാതി പിൻവലിക്കാൻ തയാറാകാതിരുന്ന ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. നാസിക്കിലെ മാലേഗാവിലുള്ള ഫൈസൽ മുഹമ്മദ് നവാബ് അലി(55) എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്റെ മകളെ 2015 ൽ മാലേഗാവ് പട്ടണത്തിൽ വച്ച് സയ്യദ് സയീദ് എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നവാബ് അലി നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നവാബ് അലിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആറ് കൂട്ടാളികളോടൊപ്പം വന്ന സയ്യദ് പരാതി പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെടുകയും വഴങ്ങാതിരുന്ന നവാബ് അലിയെ മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ അലി ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. സയ്യദ് ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP