Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ പൊലീസ് ഉദ്യോഗസ്ഥനെ പൊതു വഴിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കൈ അറ്റു വീണ് അമിത രക്തസ്രാവമുണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ്; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കൊടുക്കാൻ അലഹബാദ് കോടതിയുടെ നിർദ്ദേശം

മുൻ പൊലീസ് ഉദ്യോഗസ്ഥനെ പൊതു വഴിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കൈ അറ്റു വീണ് അമിത രക്തസ്രാവമുണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ്; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കൊടുക്കാൻ അലഹബാദ് കോടതിയുടെ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

അലഹബാദ്: മുൻ പൊലീസ് ഉദ്യോഗസ്ഥനെ യുപിയിൽ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊന്നു. അബ്ദൂൾ സമദ് (70) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം 2006ലാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച രാവിലെയായിരുന്നു സംഭവം. വണ്ടികളിലും മറ്റും ഒരുപാട് പേർ ഈ വഴി കടന്ന് പോയെങ്കിലും ആരും തന്നെ ഇത് തടയാൻ ശ്രമിച്ചില്ല. അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളിൽ പ്രധാനിയായ ജുനൈദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.അക്രമി സംഘത്തിൽ ഒരാളായ മുഹമ്മദ് യൂസഫിനെ പിടികൂടിയിട്ടുമുണ്ട്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഒരു കൈ അറ്റുപോവുകയും അമിത രക്ത വാർച്ചയുണ്ടാവുകയും ചെയ്തു.

മാരകമായി പരിക്കേറ്റ അബ്ദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സൈക്കിളിൽ വരികയായിരുന്ന ഇദേഹത്തെ ചുവന്ന ഷർട്ടിട്ട ഒരാൾ വന്ന് വടികൊണ്ട് അടിക്കുകയായിരുന്നു. അടി കൊണ്ട് വീണ ഇദേഹം സ്വയം രക്ഷപെടാൻ നോക്കിയെങ്കിലും ഇദേഹത്തിന് പിടിച്ച് നിൽക്കാനായില്ല. അൽപ സമയത്തിന് ശേഷം രണ്ട് പേർ കൂടി വന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ പിന്നിൽ അബ്ദുൾ സമദ് ഖാന്റെ സ്ഥലം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരാണെന്ന് ഇദേഹത്തിന്റെ സഹോദരൻ അബ്ദുൾ വാഹിദ് പറഞ്ഞു.

വസ്തു തർക്കവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്. പത്ത് പേർക്കെതിരെ അലഹബാദ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യ്തു.24 മണിക്കൂറിനുള്ളിൽ കേസിൽ റിപ്പോർട്ട് കൊടുക്കാൻ അലഹബാദ് കോടതി ആവശ്യപ്പെട്ടു. ആക്രമിച്ച മൂന്ന് പേരിൽ ഒരാളെയൊളിച്ച് ബാക്കി രണ്ടുപേരെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP